Brave Compact Federation | Starvision News Malayalam

ബഹ്‌റൈനിലെ ബ്രേവ് സി എഫ് ഇന്ത്യയിൽ ജിയോ- ടിവി യുമായി കൈകോർക്കുന്നു
മനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ മിക്സഡ് ആയോധന കല സംഘടനയായ ബ്രേവ് കോംബാറ്റ് ഫെഡറേഷനും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈവ് ടിവി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ടിവിയും തമ്മിൽ ട്രേഡ് മാർക്ക് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ ജിയോ ടിവി , ജിയോ ടിവി + എന്നീ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ആദ്യത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎംഎ ഫാസ്റ്റ് ചാനൽ നിലവിൽ വരുമെന്ന് ബ്രേവ് കോംബാറ്റ് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി. ജിയോ ടി വി മൊബൈൽ ആപ്പിലും, ജിയോ ടിവി + കണക്റ്റുചെയ്‌ത ടിവിയിലും ലഭിക്കാനിരിക്കുന്ന ചാനലിലൂടെ ദശലക്ഷ കണക്കിന് ജിയോ വരിക്കാരിലേയ്ക്ക് ബ്രെവ് കോംമ്പാറ്റ് ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ എത്തിചേരും. ഇന്ത്യയിൽ ആദ്യമായാണ് ഒരു എംഎംഎ ഫാസറ്റ് ചാനൽ ഉണ്ടാകുന്നത്. 16ലധികം ഭാഷകളിലും 12 വിഭാഗങ്ങളിലുമായി 1000യിരത്തിലധികം ചാനലുകൾ ഉള്ള ജിയോ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളടക്ക അഗ്രഗേറ്ററുകളിൽ ഒന്നാണ്.

‘ഇന്ത്യയിലെ സമ്മിശ്ര ആയോധന കലകളുടെ സുപ്രധാന നിമിഷമാണിതെന്നും, ബ്രേയ്വ് സിഎഫും, ജിയോ ടിവിയും ചേർന്ന് അതിവേഗം വളരുന്ന ഈ കായിക വിനോദത്തെ 400 ദശലക്ഷം ആളുകളിലേക്കും എത്തിക്കുമെന്നും ബ്രേവ് സിഎഫ് പ്രസിഡന്റ് മുഹമ്മദ് ഷാഹിദ് വ്യക്തമാക്കി. ഈ ഒരു നീക്കം ഇന്ത്യയിൽ എംഎംഎയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യയിലെ കായികമേഖലയെ വളർത്തുവാനുള്ള ശ്രമത്തിൽ ബ്രെവ് കോംമ്പാറ്റ് ഫെഡറേഷൻ ഇതിനകം തന്നെ വലിയ സംഭാവനകൾ നൽകിവരുന്നുണ്ട്. മുംബൈയിലും ഹൈദരാബാദിലുമാണ് ബ്രേവ് സിഎഫ് പരിപാടികൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് ഫർഹാദ് ബ്രേവ് സിഎഫിന് കീഴിൽ ലോകത്തിലെ ഏറ്റവും മികച്ച ബാന്റംവെയ്റ്റുകളിൽ ഒന്നായി വളർന്ന കായികതാരമാണ്. ഇന്ത്യയിൽ നിന്നുള്ള പുതിയ പ്രതിഭകളെ കണ്ടെത്താനായി ബ്രെയ്വ് സിഎഫ് നിരവധി നിക്ഷേപങ്ങൾ നടത്തി വരികയാണെന്നും, ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള മഹബൂബ് ഖാനുമായി ധാരണ പത്രത്തിൽ ഒപ്പിട്ടതായും ബ്രെയവ് സി എഫ് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര IMMAF ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഒരേയൊരു അമേച്വർ കായികതാരമാണ് മഹബൂബ് ഖാൻ.

കഴിഞ്ഞ ഏഴ് വർഷത്തെ പ്രവർത്തനത്തിൽ അഭൂതപൂർവമായ നേട്ടങ്ങളാണ് ബ്രെയ്വ് സിഎഫ് വിപുലീകരണത്തിന്റെ കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. 28 രാജ്യങ്ങളിലാണ് നിലവിൽ ബ്രെയ്വ് കോംമ്പാറ്റ് ഫെഡറേഷൻ പ്രവർത്തിക്കുന്നത്. സെപ്തംബർ മാസം ബ്രെയ്വ് കോംമ്പാറ്റ് ഫെഡറേഷൻ ഫ്രാൻസിലേയ്ക്കും യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

The post ബഹ്‌റൈനിലെ ബ്രേവ് സി എഫ് ഇന്ത്യയിൽ ജിയോ- ടിവി യുമായി കൈകോർക്കുന്നു appeared first on Starvision News Malayalam.