bomb squad | Starvision News Malayalam

മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നാല് സ്ഥലങ്ങളിൽ ബോംബ് ഭീഷണി
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ് ഭവനിലും ബോംബ് വയ്ക്കുമെന്നാണ് സന്ദേശമെത്തിയത്. ധനകാര്യ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഇമെയിലിലേക്കാണ് സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂറിനുളളിൽ സ്‌ഫോ‌‌ടനം നടക്കുമെന്നാണ് സന്ദേശത്തിലുളളത്. ബോംബ് ഭീഷണിയുളള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന തരത്തിലുളള സന്ദേശമെത്തിയിരുന്നു. എല്ലാ സന്ദേശങ്ങളും എത്തിയത് ഒരു മേൽവിലാസത്തിൽ നിന്നാണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പൊലീസ് നായകളെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ കളക്‌ടറേറ്റുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്‌ടറേറ്റുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.

The post മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നാല് സ്ഥലങ്ങളിൽ ബോംബ് ഭീഷണി appeared first on Starvision News Malayalam.

ബോംബ് ഭീഷണി; പരിശോധന തുടങ്ങി പൊലീസ്; പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി
തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.

തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ഉള്ളത്.

The post ബോംബ് ഭീഷണി; പരിശോധന തുടങ്ങി പൊലീസ്; പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി appeared first on Starvision News Malayalam.

മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി പുതിയ ബോംബ് സ്‌ക്വാഡ് ടീം ചാർജ് എടുത്തു
ശബരിമലയിൽ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്‌ക്വാഡ് ഇന്ന് ചുമതല ഏറ്റെടുത്തു . ആദ്യ ബാച്ചിന്റെ ഡ്യൂട്ടി കാലഘട്ടം ആയ പത്തു ദിവസം ഇന്ന് അവസാനിക്കുകയാണ്. സുരക്ഷിതമായ മണ്ഡലകാലം അയ്യപ്പന്മാർക്കായി ഒരുക്കുവാൻ ടീം പ്രതിജ്ഞാബദ്ധർ ആണെന്ന് സ്‌ക്വാഡ് ചുമതല ഉള്ള ഡി വൈ എസ് പി എൻ ബിശ്വാസ് പറഞ്ഞു. ഈ ഡ്യൂട്ടി സമയത്താണ് ഡിസംബർ ആറ് വരുന്നത് എന്നുള്ളത് സുരക്ഷയുടെ ഗൗരവം കൂട്ടുന്നു .അത് മുന്നിൽ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ശബരിമല എസ് ഓ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബി ഡി ഡി എസ് എസ് ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബി ഡി ഡി എസ് എസ് ഐ മഹിപാൽ പി ദാമോദരനും ആണ്. 127 പേർ അടങ്ങുന്നതാണ് ബോംബ് സ്‌ക്വാഡ്. ഇവരെ ശബരിമലയിൽ വിവിധ ഇടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. 24 മണിക്കൂറും സുരക്ഷാപരിശോധനകൾ നടത്തിയാവും സ്‌ക്വാഡിന്റെ പ്രവർത്തനം

The post മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി പുതിയ ബോംബ് സ്‌ക്വാഡ് ടീം ചാർജ് എടുത്തു appeared first on Starvision News Malayalam.