Bishnupur state | Starvision News Malayalam

മണിപ്പൂരിൽ ഏറ്റുമുട്ടൽ തുടരുന്നു; ബിഷ്ണുപൂർ ജില്ലയിൽ 3 മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു
ഇംഫാൽ: ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘർഷം ഉണ്ടായത്. മെയ്തി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഘർഷത്തിനിടെ പ്രദേശത്തെ നിരവധി കുക്കി സമുദായക്കാരുടെ വീടുകൾക്ക് അക്രമികൾ തീയിട്ടെന്നാണ് റിപ്പോർട്ട്. ക്വാക്ത മേഖലയിൽ കുക്കി വിഭാഗവും സുരക്ഷാ സേനയും തമ്മിൽ കനത്ത വെടിവയ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഫർ സോൺ കടന്ന് മെയ്തേയ് പ്രദേശത്തേക്ക് എത്തിയ ചിലർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് 2 കിലോമീറ്റർ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫർ സോൺ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വലിയ രീതിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സായുധ സേനയും മെയ്തെയ് സമുദായക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. മെയ്തേയ് സ്ത്രീകൾ പോലീസ് തീർത്ത ബാരിക്കോഡ് സോൺ മറികടക്കാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ മെയ്തെയ് വിഭാഗക്കാർ കല്ലെറിയുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ കർഫ്യൂയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. മേഖലയിൽ കനത്ത സുരക്ഷ തുടരുകയാണ്.

The post മണിപ്പൂരിൽ  ഏറ്റുമുട്ടൽ തുടരുന്നു; ബിഷ്ണുപൂർ ജില്ലയിൽ 3 മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.