Beverage Corporation | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ബെവ്കോയിൽ ബോണസ് 95,000 രൂപ; ഓണത്തിനും കെഎസ്ആർടിസിക്ക് ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല
തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ തവണ ബവ്റിജസ് കോർപറേഷനിൽ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വർധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചാണ് നല്‍കുന്നത്. ലാഭവിഹിതമാണ് ബോണസെന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് [...]
The post ബെവ്കോയിൽ ബോണസ് 95,000 രൂപ; ഓണത്തിനും കെഎസ്ആർടിസിക്ക് ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല appeared first on Starvision News Malayalam.
തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്.
ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിലുള്ള കൺസോർഷ്യം രൂപീകരിച്ചു റജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൺസോർഷ്യത്തിലേക്ക് 69.31 കോടി രൂപ സമാഹരിച്ചാണ് പെൻഷൻ നൽകിയത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി ഇന്നലെ വിതരണം ചെയ്തിരുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടിയും ദിവസ കലക്‌ഷനിൽനിന്നു ശേഖരിച്ച പണവും ചേർത്താണ് ശമ്പളത്തിനുള്ള 75 കോടി രൂപ കണ്ടെത്തിയത്.
ഓണം ബോണസിൽ റെക്കോർഡിടാൻ ബെവ്കോ; 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക.
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾ തേടി എത്തുന്നവർക്ക് മാത്രമല്ല ജീവനക്കാർക്കും ഈ ഓണക്കാലം പരമാനന്ദം. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു.മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപയാണ് സര്‍ക്കാരിനു ലഭിക്കുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്. സംസ്ഥാനത്ത് [...]
The post ഓണം ബോണസിൽ റെക്കോർഡിടാൻ ബെവ്കോ; 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. appeared first on Starvision News Malayalam.
സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ബോണസ്സ്, ഓണക്കിറ്റ്, എക്സ് ഗ്രേഷ്യാ, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 45 കോടി രൂപ അനുവദിച്ചു. കയർ, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാർ, മത്സ്യം, ഈറ്റ – പനമ്പ് തുടങ്ങിയ മേഖലകളിലെ 4,47,451 തൊഴിലാളികൾക്കാണ് ഓണക്കാലത്ത് ആനുകൂല്യങ്ങൾ ലഭിക്കുക.സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2,14,64,000/- രൂപ എക്സ്ഗ്രേഷ്യാ ധനസഹായം അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് ഈ ഓണക്കാലത്ത് 2000/- രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായം ലഭിക്കും. ഒരു വർഷമോ അതിലധികമോ ആയി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 3,20,73,450/- രൂപ എക്സ് ഗ്രേഷ്യാ ധനസഹായമായി അനുവദിച്ചു.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 398 കശുവണ്ടി ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്ക് 2250 രൂപ നിരക്കിൽ ഓണക്കാലത്ത് ധനസഹായം ലഭ്യമാകും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന് അവശതാ പെൻഷൻ വിതരണത്തിനായി 2 കോടി രൂപ അനുവദിച്ചു.സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ 1,833 കുടുംബങ്ങൾക്ക് ഈ ഓണക്കാലത്ത് 20 കിലോഗ്രാം അരി, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം വെളിച്ചെണ്ണ എന്നിവ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് 19,23,953/- രൂപ അനുവദിച്ചു.കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 2024-25 സാമ്പത്തിക വർഷം അതിവർഷാനുകൂല്യ കുടിശിക വിതരണത്തിനായി പത്തു കോടി രൂപ അനുവദിച്ചു. 
കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണത്തിന് വേണ്ടി 50 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് ധനസഹായത്തിന് അപേക്ഷിച്ച 74 അപേക്ഷകർക്ക് ഈ തുക വിതരണം ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള സാമൂഹിക സംരക്ഷണ പദ്ധതിക്കായി 4 കോടി രൂപ അനുവദിച്ചു. അസംഘടിത ദിവസ വേതന തൊഴിലാളികൾക്കുള്ള ആശ്വാസ നിധി പ്രകാരം 10 ലക്ഷം രൂപയും അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി പ്രകാരം ഒരു കോടി 75 ലക്ഷം രൂപയും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യങ്ങൾക്കായി 2,15,00,000/- രൂപയും അനുവദിച്ചിട്ടുണ്ട്.
കയർ, കശുവണ്ടി, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ വ്യവസായ ബന്ധ സമിതികൾ യോഗം ചേർന്ന് ആ മേഖലകളിലെ തൊഴിലാളികളുടെ ബോണസ്സും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 വർഷത്തെ ബോണസ്സ് നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗ നിർദ്ദേശം തൊഴിൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തൊഴിലാളികൾക്ക് അനുവദിച്ച തുകയിൽ കുറവു വരാത്ത വിധം ബോണസ് അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ഗാലനേജ് ഫീസ് കൂട്ടരുതെന്ന് ബവ്കോ; നഷ്ടമുണ്ടായാൽ മദ്യവില കൂടും
തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിന് 5 പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിന് കത്തു നൽകും. കോര്‍പറേഷന് സാമ്പത്തിക ബാധ്യതയായതിനാൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ, സാമ്പത്തിക നഷ്ടം നികത്താൻ മദ്യവില വർധിപ്പിക്കേണ്ടി വരും. ഗാലനേജ് ഫീസ് വർധിപ്പിക്കുന്നതായി ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. 200 കോടിരൂപയാണ് പ്രതിവര്‍ഷം അധികവരുമാനം പ്രതീക്ഷിക്കുന്നത്. മദ്യവില വർധിപ്പിക്കാത്തതിനാൽ സർക്കാരിന് നേരിട്ട് ഇതിലൂടെ അധിക വരുമാനമില്ല. ബവ്റിജസ് കോർപറേഷൻ വരുമാനത്തിൽനിന്നും പണം [...]
The post മദ്യത്തിന്റെ ഗാലനേജ് ഫീസ് കൂട്ടരുതെന്ന് ബവ്കോ; നഷ്ടമുണ്ടായാൽ മദ്യവില കൂടും appeared first on Starvision News Malayalam.
സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ മദ്യവില ഉയർത്തമെന്ന നിർദേശം ബവ്കോ മുന്നോട്ടുവയ്ക്കും. 20 കോടി ലീറ്ററിലധികം മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഒരു വർഷം വിൽക്കുന്നത്. ബ്രിട്ടിഷ് അളവാണ് ഗാലൻ. 3.78 ലീറ്ററാണ് ഒരു ഗാലൻ. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലീറ്ററിന് 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ അബ്കാരി നിയമം അനുവദിക്കുന്നുണ്ട്.