Best Venue award | Starvision News Malayalam

മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026: എക്സിബിഷൻ വേൾഡ് ബഹ്‌റൈന് മികച്ച വേദിക്കുള്ള പുരസ്കാരം
ദുബായ്: മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026ൽ മികച്ച വേദിക്കുള്ള പുരസ്കാരം സ്വന്തമാക്കി എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (ഇ.ഡബ്ല്യു.ബി). 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മികച്ച വേദി എന്ന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.

ദുബായിലെ മദീനത് ജുമൈറയിൽ നടന്ന മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റ് ഇവന്റ് ഷോയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മേഖലയിലെ ബിസിനസ്, തത്സമയ ഇവന്റ് വ്യവസായങ്ങളിൽനിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രൊഫഷണലുകളും പങ്കെടുത്തു.

അബുദാബിയിലെ അഡ്നെക് സെന്റർ, ബിയോൺ അൽ ദാന ആംഫിതിയേറ്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഇത്തിഹാദ് അരീന തുടങ്ങിയ പ്രമുഖ വേദികളുമായുള്ള മത്സരത്തിലാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ പുരസ്കാരം നേടിയത്.

എക്സിബിഷൻ വേൾഡ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് ആൻഡ് പാർട്ണർഷിപ്പ്സ് ഡയറക്ടർ ഹുദ അൽ ഷംലാനും ന്യൂ എക്സിബിഷൻസ് സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലി ഹസനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വേദിയുടെ ഗുണനിലവാരം, വിശാലത, വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള ശേഷി എന്നിവയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ ചെയർപേഴ്സനുമായ സാറ അഹമ്മദ് ബുഹെജി പറഞ്ഞു. സംഘാടകർ, പ്രദർശകർ, പ്രതിനിധികൾ, സന്ദർശകർ എന്നിവർക്ക് ലോകോത്തര അനുഭവമാണ് വേദി നൽകുന്നതെന്നും അവർ വ്യക്തമാക്കി.

മേഖലയിലെ പ്രധാന മൈസ് വിനോദസഞ്ചാര കേന്ദ്രമെന്ന എക്സിബിഷൻ വേൾഡ് ബഹ്‌റൈന്റെ സ്ഥാനം പുരസ്കാരം കൂടുതൽ ശക്തിപ്പെടുത്തും. അന്താരാഷ്ട്ര പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, പ്രധാന പരിപാടികൾ എന്നിവയുടെ മത്സരക്ഷമമായ വേദിയെന്ന ബഹ്‌റൈന്റെ പദവിക്കും നേട്ടം കരുത്തേകുമെന്നും സാറ ബുഹെജി പറഞ്ഞു.

ഇവന്റ് വേദികൾ, സംഘാടകർ, ഏജൻസികൾ, വിതരണക്കാർ, മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരുടെ മികവ് അംഗീകരിക്കുന്ന പുരസ്കാരമാണ് മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ്.

‘വേൾഡ്സ് ലീഡിങ് ന്യൂ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ 2023’, ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് ലാർജ് സ്കെയിൽ വെഡ്ഡിങ് വേദി 2024’, ‘വേൾഡ്സ് ലീഡിങ് ലാർജ് സ്കെയിൽ വെഡ്ഡിങ് വേദി 2025’, ‘വേൾഡ്സ് ബെസ്റ്റ് മൈസ് ഇവന്റ് വേദി 2025’, ‘മിഡിൽ ഈസ്റ്റ്സ് ബെസ്റ്റ് മൈസ് ഇവന്റ് വേദി 2025’, ‘ബഹ്‌റൈൻസ് ബെസ്റ്റ് കൺവെൻഷൻ സെന്റർ 2025’ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര–പ്രാദേശിക അംഗീകാരങ്ങൾ എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ നേരത്തെ നേടിയിട്ടുണ്ട്.

The post മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026: എക്സിബിഷൻ വേൾഡ് ബഹ്‌റൈന് മികച്ച വേദിക്കുള്ള പുരസ്കാരം appeared first on Starvision News Malayalam.