BEATEN UP | Starvision News Malayalam
BEATEN UP | Starvision News Malayalam
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്
കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ [...]
The post വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക് appeared first on Starvision News Malayalam.
കണ്ണൂരിൽ ഉത്സവത്തിനിടെ തെയ്യത്തിനെ പൊതിരെ തല്ലി നാട്ടുകാർ; സംഘർഷം
കണ്ണൂർ: തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി. കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. തെയ്യക്കോലത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസും [...]
The post കണ്ണൂരിൽ ഉത്സവത്തിനിടെ തെയ്യത്തിനെ പൊതിരെ തല്ലി നാട്ടുകാർ; സംഘർഷം appeared first on Starvision News Malayalam.
കണ്ണൂർ: തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി. കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. തെയ്യക്കോലത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസും ഉത്സവകമ്മിറ്റിക്കാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ നിർദേശം നൽകിയ പൊലീസ് അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള ആചാരമാണ് കൈതചാമുണ്ഡി തെയ്യം.
30കാരി 20കാരൻ കാമുകന്റെ ബൈക്കിൽ പോകാനൊരുങ്ങി,​ പിന്നാലെ വന്ന ഭർത്താവ് റോഡിലിട്ട് പൊതിരെ തല്ലി
ആലപ്പുഴ: പി എസ് സി പരീക്ഷയെഴുതാൻ വീട്ടമ്മ കാമുകനുമായി എത്തിയത് ഭർത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയിൽ. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവും പിന്നാലെ ഉണ്ടായിരുന്നു. പരീക്ഷ കഴിയുന്നതുവരെ ഭർത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങിയതും ഭർത്താവ് മുന്നിൽ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ [...]
The post 30കാരി 20കാരൻ കാമുകന്റെ ബൈക്കിൽ പോകാനൊരുങ്ങി,​ പിന്നാലെ വന്ന ഭർത്താവ് റോഡിലിട്ട് പൊതിരെ തല്ലി appeared first on Starvision News Malayalam.
ആലപ്പുഴ: പി എസ് സി പരീക്ഷയെഴുതാൻ വീട്ടമ്മ കാമുകനുമായി എത്തിയത് ഭർത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയിൽ. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവും പിന്നാലെ ഉണ്ടായിരുന്നു. പരീക്ഷ കഴിയുന്നതുവരെ ഭർത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങിയതും ഭർത്താവ് മുന്നിൽ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് നെടുമുടി പൊലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടിൽ കഴിയുകയാണ്. ഇരുവർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.