Bangladesh | Starvision News Malayalam
	1	</sy:updateFrequency>
Bangladesh | Starvision News Malayalam
ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറോടെ തിരിച്ചെത്തുമെന്ന് പ്രഖ്യാപനം
ധാക്ക: ജീവന് ഭീഷണിയുണ്ടെങ്കിലും, അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത നിലനിൽക്കുകയാണെങ്കിലും ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോടാണ് 78കാരിയായ ഹസീന ഇക്കാര്യം പറഞ്ഞത്. സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, അതേസമയം ജനങ്ങളുടെ ആഹ്വാനം അവഗണിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. കൊല്ലപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെങ്കിലും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നാണ് ഹസീനയുടെ നിലപാട്. 2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 15 വർഷം [...]
The post ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറോടെ തിരിച്ചെത്തുമെന്ന് പ്രഖ്യാപനം appeared first on Starvision News Malayalam.
ധാക്ക: ജീവന് ഭീഷണിയുണ്ടെങ്കിലും, അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത നിലനിൽക്കുകയാണെങ്കിലും ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.
ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോടാണ് 78കാരിയായ ഹസീന ഇക്കാര്യം പറഞ്ഞത്. സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, അതേസമയം ജനങ്ങളുടെ ആഹ്വാനം അവഗണിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. കൊല്ലപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെങ്കിലും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നാണ് ഹസീനയുടെ നിലപാട്.
2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 15 വർഷം നീണ്ട ഭരണം അവസാനിച്ചതോടെയാണ് ഹസീന ഇന്ത്യയിലേക്ക് പോയത്. പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ധാക്കയിലെ കോടതി ഹസീനയ്ക്ക് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഈ വിധിയെ രാഷ്ട്രീയ പ്രതികാരമായാണ് ഹസീന വിശേഷിപ്പിച്ചത്.
ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലായതായി റിപ്പോർട്ടുകൾ പറയുന്നു. ഹസീനയെ വിട്ടുനൽകണമെന്ന് ധാക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽ തനിക്ക് പൂർണ്ണ ബഹുമാനവും സുരക്ഷയും ലഭിക്കുന്നുണ്ടെന്നും ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ഹസീന വ്യക്തമാക്കി. തന്റെ ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അക്രമങ്ങളുടെയും ആരോപണങ്ങൾ അവർ വീണ്ടും നിഷേധിച്ചു.
ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി
ദില്ലി: ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ [...]
The post ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി appeared first on Starvision News Malayalam.
ഇവരുടെ സംഘത്തിൽ പെട്ട രണ്ടു പേരെ പശ്ചിമബംഗാളിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ബംഗ്ലാദേശ് സ്വദേശികളായ മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ അറസ്റ്റിലായവർ. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇവർ തിരുപ്പൂരിലെ വിവിധ വസ്ത്രനിർമാണ കമ്പനികളിൽ ജോലിചെയ്തുവരികയായിരുന്നു. വ്യാജ ആധാർ കാർഡുകളടക്കം സംഘടിപ്പിച്ചാണ് ഇവർ ജോലിനേടിയതെന്നും താമസസൗകര്യം ഉൾപ്പെടെ തരപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽനിന്ന് എട്ട് മൊബൈൽഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തിയിട്ടുണ്ട്. , സംഘം വിദേശത്തുള്ളവരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടികൂടിയത് എന്ന് ദില്ലി പൊലീസ് അറിയിച്ചു. പ്രതികളെ ദില്ലിയിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.
ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
പിന്‍മാറ്റം സ്ഥിരീകരിച്ച് ഐസിസി, പകരക്കാരെ പ്രഖ്യാപിച്ചു ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡ് ടി20 ലോകകപ്പില്‍ കളിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായില്‍ ചെയര്‍മാന്‍ ജയ് ഷായുടെ അധ്യക്ഷയതില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്‍റെ പിന്‍മാറ്റം ഐസിസി സ്ഥിരീകരിച്ചത്. പകരമെത്തുക സ്കോട്‌ലന്‍ഡ് ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്‌കോട്ട്‌ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ [...]
The post ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും appeared first on Starvision News Malayalam.