Bahrainisation | Starvision News Malayalam

ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചു ബഹ്‌റൈൻ എംപി
മനാമ: പ്രവാസികൾക്ക് പകരം സ്വകാര്യമേഖലയിൽ പൗരന്മാരെ നിയമിക്കുന്നതിനുള്ള ദേശീയ ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗം തുടക്കം കുറിച്ചു. ‘ബഹ്‌റൈനൊപ്പം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന കാമ്പയിൻ, തൊഴിൽ വിപണിയിൽ ലഭ്യമായ നിരവധി ജോലികൾ ബഹ്‌റൈനികൾക്ക് നികത്താൻ കഴിയുമെന്ന് മുഹമ്മദ് അൽ മറാഫി പ്രഖ്യാപിച്ചു.

രാജ്യത്ത് രജിസ്റ്റർ ചെയ്ത ബഹ്‌റൈനി തൊഴിലന്വേഷകരുടെ എണ്ണം ഏകദേശം 14,000 ആണ്. വിവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്യാത്തവർക്കും യോഗ്യതയ്ക്ക് താഴെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ തൃപ്തരല്ലാത്തവർക്കും പുറമെയാണ് ഈ കണക്ക്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ ഏകദേശം 20,000 തൊഴിൽ അവസരങ്ങൾ ആവശ്യമാണ്.

രാജ്യത്തെ ഏകദേശം 5,00,000 ജോലികളും വിദേശികളാണ് ചെയ്യുന്നത്. കൂടാതെ ബഹ്‌റൈൻ പൗരന് അനുയോജ്യമായ സീനിയർ, അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളുടെ എണ്ണം പ്രവാസികൾ കൈവശം വച്ചിരിക്കുന്നവരിൽ 1,20,000-ൽ കുറയാത്തതായി കണക്കാക്കുന്നു. ഈ ജോലികളിൽ ബഹ്‌റൈനികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വളരെ വലിയ അവസരമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുമേഖലയിലെ ബഹ്‌റൈനൈസേഷൻ ഡ്രൈവുകൾ അതിവേഗം പുരോഗമിക്കുകയാണ്. ഇവിടെ 84 ശതമാനം ജോലികളും ബഹ്റൈനികളാണ് കൈവശപ്പെടുത്തിയിട്ടുള്ളത്.

മിനിമം വേതന നയം നടപ്പിലാക്കുന്നത് ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതായിരിക്കുമെന്നും കുറഞ്ഞ വൈദഗ്ധ്യമുള്ള പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ നേരിട്ട് സ്വാധീനം ചെലുത്തില്ലെന്നും തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ കഴിഞ്ഞ മാസം പ്രസ്താവിച്ചു. ആയിരക്കണക്കിന് ബിരുദധാരികളാണ് നിരന്തരം തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നത്. എന്നിരുന്നാലും, ഏത് റിക്രൂട്ട്‌മെന്റ് ഡ്രൈവിലും ബഹ്‌റൈനികൾ മുൻപന്തിയിലായിരിക്കുമെന്നും അനുയോജ്യരായ ഉദ്യോഗാർത്ഥി ലഭ്യമല്ലാത്ത മേഖലകളിൽ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

പുതിയ ബിരുദധാരികൾക്ക് ആവശ്യമായ പരിശീലനവും തയ്യാറെടുപ്പും നൽകിക്കൊണ്ട് ബഹ്‌റൈനികളല്ലാത്തവരുടെ ജോലികൾ ലിസ്റ്റ് ചെയ്യുന്നതിനും ഈ ഒഴിവുകൾ ക്രമേണ പൗരന്മാരെ നിയമിക്കുന്നതിനും ബിസിനസ്സ് ഉടമകളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കാനാണ് ഈ കാമ്പെയ്‌ൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

തൊഴിൽ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ന്റെ ആദ്യ പകുതിയിൽ 14,163 ബഹ്‌റൈനികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ 4,234 കമ്പനികൾ തൊഴിൽ പ്രോഗ്രാമിലേക്ക് സംഭാവന നൽകുകയും ചെയ്തു.

The post ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചു ബഹ്‌റൈൻ എംപി appeared first on Starvision News Malayalam.

പൊതുവിദ്യാഭ്യാസ മേഖലയെ പൂർണമായും ബഹ്‌റൈൻ വൽക്കരിക്കുന്നു
മനാമ: പൊതുവിദ്യാഭ്യാസ മേഖലയെ പൂർണമായി ബഹ്‌റൈൻ വൽക്കരിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. പ്രവാസി അധ്യാപകരെ മാറ്റി യുവാക്കളായ ബഹ്‌റൈനികളെ നിയമിക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അൽ നുഐമി പറഞ്ഞു. ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജ് പൗരന്മാർക്ക് ഭാവിയിൽ ബഹ്റൈനൈസേഷൻ നടപ്പാക്കുന്നത് മുൻനിർത്തിയുള്ള പരിശീലനങ്ങളും നൽകുന്നു. ഭാവിയിൽ പ്രവാസികളെ മാറ്റാൻ കഴിയുന്ന തരത്തിൽ ആ വിഷയങ്ങൾ പഠിപ്പിക്കാൻ പൗരന്മാരെ സജ്ജരാക്കുക എന്നതാണ് ലക്‌ഷ്യം.

സർക്കാർ സ്‌കൂളുകളിലെ കുടുംബ വിദ്യാഭ്യാസ അധ്യാപകരിൽ മൂന്നിൽ രണ്ട് പേരും പ്രവാസികളാണ്. ഈ വിഭാഗത്തിൽ ആകെ 183 അധ്യാപകർ പ്രവാസികളും 83 പേർ ബഹ്‌റൈനികളുമാണ്. സർക്കാർ സ്കൂളുകളിൽ അധ്യാപനവും മറ്റ് സഹായ സേവനങ്ങളും നൽകുന്നതിന് 3,687 പ്രവാസികൾ വിദ്യാഭ്യാസ മന്ത്രാലയവുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. 86 പ്രവാസി അധ്യാപകർ പിഎച്ച്‌ഡി ബിരുദധാരികളാണെന്നും 327 പേർക്ക് ബിരുദവും ഉന്നത ഡിപ്ലോമയും ഉള്ളവരാണെന്നും 295 പേർക്ക് മാസ്റ്റേഴ്‌സും 845 പേർക്ക് ബാച്ചിലേഴ്‌സ് ബിരുദവുമുള്ളവരാണെന്നും മന്ത്രി പറഞ്ഞു

2016 മുതൽ കഴിഞ്ഞ വർഷം (2020) അവസാനം വരെ 1,142 പ്രവാസികളുടെ കരാറുകൾ അവസാനിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അൽ നുഐമി പറഞ്ഞു. ഇതേ കാലയളവിൽ 3,653 ബഹ്‌റൈനികൾക്ക് ജോലി നൽകിയിട്ടുമുണ്ട്.

ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 വർഷത്തെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 18 പുതിയ സ്കൂളുകൾ നിർമ്മിക്കുന്നതും നിലവിലുള്ള 56 സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ആധുനിക ക്ലാസ് മുറികളിലൂടെയും കെട്ടിടങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാണ് 2022-2032 പദ്ധതി ലക്ഷ്യമിടുന്നത്. 18 പുതിയ സ്‌കൂളുകൾക്ക് മാത്രം സർക്കാരിന് 118.3 മില്യൺ ഡോളർ ചിലവാകും.

The post പൊതുവിദ്യാഭ്യാസ മേഖലയെ പൂർണമായും ബഹ്‌റൈൻ വൽക്കരിക്കുന്നു appeared first on Starvision News Malayalam.

അഞ്ച് തൊഴിൽ മേഖലകൾ പൂർണമായും ബഹ്‌റൈൻ വൽക്കരിക്കാൻ നിർദ്ദേശം
മനാമ: തൊഴിൽ വിപണിയുടെ അഞ്ച് മേഖലകൾ പൂർണമായും ബഹ്‌റൈൻ വൽക്കരിക്കുന്നതിനുള്ള അടിയന്തര നിർദ്ദേശം പാലമെന്റിൽ അവതരിപ്പിച്ചു. മാധ്യമം, നിയമം, ശരിയ (മതം), ദന്തചികിത്സ, സാമൂഹ്യശാസ്ത്രം എന്നിവയാണ് സമ്പൂർണ ബഹ്റൈനൈസേഷൻ ആവശ്യപ്പെട്ടിട്ടുള്ള അഞ്ച് മേഖലകൾ. ഇബ്രാഹിം അൽ നെഫായിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാർ ആണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഈ അഞ്ച് മേഖലകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള നൂറുകണക്കിന് ബഹ്റൈനികൾ ഉണ്ടെങ്കിലും നിലവിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ്.

ഏത് റിക്രൂട്ട്‌മെന്റ് ഡ്രൈവിലും ബഹ്‌റൈനികൾ മുൻപന്തിയിലായിരിക്കണം. അനുയോജ്യരായ ഉദ്യോഗാർത്ഥി ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികളെ നിയമിക്കാൻ സാധിക്കൂ. അഞ്ച് മേഖലകളുടെ കാര്യത്തിൽ, ആവശ്യത്തിലധികം ബഹ്‌റൈനികൾ ഉണ്ട്. അതിനാൽ ഈ അഞ്ചു മേഖലകളിൽ സമ്പൂർണ്ണ ബഹ്‌റൈനൈസേഷൻ ഉറപ്പാക്കാൻ കഴിയും. പ്രാദേശിക ഉദ്യോഗാർത്ഥികളാരും ജോലിക്ക് വന്നില്ലെങ്കിൽ മാത്രമേ പെർമിറ്റ് പുതുക്കൂ.

പ്രവാസികൾക്ക് സർക്കാർ ജോലികളിൽ പരമാവധി രണ്ട് വർഷത്തെ കരാർ നൽകുന്ന 2010 ലെ സിവിൽ സർവീസ് നിയമത്തിലെ ഭേദഗതികൾ എംപിമാർ കഴിഞ്ഞ മാസം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ബഹ്‌റൈനികൾക്ക് ജോലി മുൻഗണന നൽകാനുള്ള നിയമനിർമ്മാണത്തിനും അവർ ഏകകണ്ഠമായി അംഗീകാരം നൽകിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും 50 ശതമാനമോ അതിൽ കൂടുതലോ സർക്കാർ സംഭാവനയുള്ള സ്ഥാപനങ്ങളിലെയും എല്ലാ ജോലികളും ബഹ്‌റൈനികൾക്ക് മാത്രമായി സംവരണം ചെയ്യണമെന്ന് കരട് ദേശീയ തൊഴിൽ നിയമത്തിൽ പറയുന്നു. എന്നിരുന്നാലും, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ജോബ്‌സ് ബാങ്കിലോ സിവിൽ സർവീസ് കമ്മീഷനിലെ അപേക്ഷകരുടെ ഡാറ്റാബേസിലോ ഈ ജോലിക്ക് യോഗ്യതയുള്ള ബഹ്‌റൈനികൾ ഇല്ലെങ്കിൽ, പ്രവാസികൾക്ക് താൽക്കാലിക കരാറുകൾ നൽകാം.

1,05,000 പൗരന്മാർ ഇതിനകം തന്നെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് മൊത്തം ബഹ്‌റൈൻ തൊഴിലാളികളുടെ 69 ശതമാനം വരും.

The post അഞ്ച് തൊഴിൽ മേഖലകൾ പൂർണമായും ബഹ്‌റൈൻ വൽക്കരിക്കാൻ നിർദ്ദേശം appeared first on Starvision News Malayalam.