Bahrain Malappuram District Forum | Starvision News Malayalam

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
മനാമ: മലപ്പുറം ജില്ലയിൽ നിന്ന് ബഹറൈനിൽ പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ആദരിക്കുന്നു. ബഹറൈനിൽ 40 വർഷമോ അതിലധികമോ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ളവരെയാണ് മലപ്പുറം ജില്ലക്കാരുടെ ബഹറൈനിലെ ജനകീയ കൂട്ടായ്മയായ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിക്കുന്നത് എന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചാല, ട്രഷറർ അലി അഷറഫ് തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

The post ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു appeared first on Starvision News Malayalam.

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി
മനാമ: ബഹ്റൈൻ നിവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുൽ ഹസം കിംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ട്ടി (ദാർ അല് ശിഫ) യാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തിന് വേണ്ടി ലോഗോ തയ്യാറാക്കിയ ഫസലുൾ ഹഖിനെ ( ഫസൽ ഭായ്) അമ്പലായി റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്ത സമ്മാനം നൽകി വേദിയിൽ അനുമോദിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരി എൻ.കെ. മുഹമ്മദലി മലപ്പുറം ആശംസകൾ നേർന്നു സംസാരിച്ചു.

ബഹറൈനിലെ സാമൂഹിക,വിദ്യാഭ്യാസ, സാംസ്കാരിക, രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷനായി.ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ട്രഷറർ അലി അഷറഫ് നന്ദിയും പ്രകാശിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി , മറ്റു ഭാരവാഹികളായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി കേ, ഷബീർ മുക്കൻ, സകരിയ്യ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പിൽ,ജഷീർ ചങ്ങരംകുളം, വാഹിദ് ബിയ്യത്തിൽ,റസാഖ് പൊന്നാനി,രഘുനാഥ്,ഇസ്സുദ്ദീൻ പാലത്തിങ്ങൽ, പി. മുജീബ്റഹ്മാൻ പുറത്തൂർ,മുജീബ് പൊന്നാനി, ബഷീർ തറമ്മൽ,സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂർ, മനു തറയത്ത്, രജീഷ് ആർ പി,ബാബു എം. കേ , മഹ്‌റൂഫ് അലി, റഷീദ്,ബക്കർ , മമ്മുകുട്ടി, ജോമോൻ, തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

The post ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി appeared first on Starvision News Malayalam.

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് സിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്തുത പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ: സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

ബഹറൈൻ പ്രവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്ക് ആയിരിക്കും ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറത്തിൽ അംഗങ്ങളാവാൻ സാധിക്കുക.

അംഗത്വം എടുത്തവർക്ക് മാരക രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നൽകും.

അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുന്നതാണ്

രോഗം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്ന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ്.

അംഗങ്ങൾക്ക് ബഹറൈനിലെ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സകൾക്കും നിശ്ചിത ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള സംവിധാനം ഏർപെടുത്തുന്നതാണ്.

അംഗങ്ങളായിട്ടുള്ള വർക്ക് മാസാന്ത ആരോഗ്യ ചെക്കപ്പ് കൂപ്പണുകൾ , മെഡിക്കൽ ഉപദേശങ്ങൾ , കൗൺസിലിങ്ങുകൾ ലഭ്യമാക്കും.

മെഡിക്കൽ വിംഗ് ൻ്റെ കീഴിൽ ഹെൽത്ത് & വെൽനസ് അവെയർനെസ് പരിപാടികൾ സംഘടിപ്പിക്കും.

അംഗങ്ങൾക്ക് നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ഡിസ്കൗണ്ട് നിരക്കിൽ ചികിൽസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.

അംഗങ്ങൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിവിധങ്ങളായ സർക്കാർ പദ്ധതികളിൽ ചേരുന്നതിനുള്ള സഹായങ്ങൾ നേർപ്പെടുത്തുന്നതാണ്.

അംഗങ്ങൾ ആയിട്ടുള്ള വർക്ക് ബഹറൈനിൽ ആവശ്യമാകുന്ന മുറക്ക് നിയമസഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തും.

അംഗത്വം എടുത്തവർക്ക് അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി അവശ്യ മരുന്നുകൾ എത്തിച്ചു കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

അംഗങ്ങളുടെ കലാ കായിക സാംസ്കാരിക മേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യപരിപാടികൾ ആസൂത്രണം ചെയ്യും.അതിനായി ആർട്സ് വിംഗ്, സ്പോർട്സ് വിംഗ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കും.

നമ്മുടെ നാടിൻറെ പ്രധാന ആഘോഷങ്ങളെല്ലാം അംഗങ്ങൾക്ക് കൂട്ടായി ആഘോഷിക്കാനുള്ള വേദികൾ സംഘടിപ്പിക്കും

അംഗത്വം എടുക്കുന്നവർക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ ചേരുവാനുള്ള സഹായങ്ങൾ ചെയ്തു നൽകും.

അംഗങ്ങളായിട്ടുള്ളവർ നിർഭാഗ്യവശാൽ ബഹറൈനിൽ വച്ച് മരണപ്പെടുന്ന വേളകളിൽ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായ നടപടികൾ സ്വീകരിക്കും.

അംഗങ്ങൾ ആയിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള അവാർഡുകൾ ഏർപ്പെടുത്തും.

ഇങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ബഹറിൻ മലപ്പുറം ഡിസ്റ്റിക് ഫോറം കൂട്ടായ്മയിൽ അംഗത്വം എടുക്കുന്നവർക്കായി വിഭാവനം ചെയ്തിട്ടുള്ളത്.

The post ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി
മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ  പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ചുകൊണ്ട് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്നങ്ങളുടെ അടിയന്തിര പരിഹാരത്തിനായി നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ അതീവ ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടാൻ വേണ്ട നടപടികൾ അനുഭാവപൂർവ്വം സ്വീകരിക്കാമെന്നും ചർച്ചകൾക്കു ശേഷം അദ്ദേഹം ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹു ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആണെന്നിരിക്കെ ഇവിടെയുള്ള മലയാളികൾക്ക് സംസ്ഥാന സർക്കാർ സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾ എഴുതുവാനുള്ള പി.എസ്. സി പരീക്ഷാ കേന്ദ്രം ബഹറിനിൽ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.

നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവർക്ക് അത് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുക.

പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ ആറുമാസം കുറഞ്ഞത് വിസ കാലാവധി വേണം എന്ന നിബന്ധന എടുത്ത് കളയുക. ഇപ്പോ ബഹ്റൈനിൽ അടക്കം ആറുമാസത്തേക്ക് വിസ എടുക്കുന്നവർക്ക് നിലവിൽ കാർഡിന് നിയമപരമായി അപേക്ഷിക്കുവാൻ അർഹതയില്ല.

നോർക്കയുടെ രോഗികളായ പ്രവാസികൾക്കുള്ള സാന്ത്വനം പദ്ധതിയുടെ തുക അപേക്ഷ നൽകിയാൽ ഉടനെ ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുക. ചികിത്സ സഹായത്തിന് അപേക്ഷിച്ച പലർക്കും മരണപ്പെടുന്നതു വരെ സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്.

പ്രവാസികൾക്കും കുടുംബത്തിനും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പദ്ധതികൾ കൊണ്ടുവരിക. തിരിച്ചെത്തി നാട്ടിൽ ജീവിക്കുന്ന മുൻ പ്രവാസികൾക്ക് കൂടി പ്രീമിയം അടച്ച് പോളിസിയിൽ തുടരാൻ ഉള്ള അവസരം നൽകുക.

പ്രവാസികളുടെ ബോഡി റിപ്പാർട്ട്രിയേഷൻ സമയത്ത് മരിച്ച ആളുടെ തൊട്ടടുത്ത പ്രദേശത്ത് ഉള്ള ആംബുലൻസ് തന്നെ അനുവദിക്കുക. ബന്ധുക്കൾ നിലവിൽ മൃതദേഹം സ്വീകരിക്കാൻ സ്വന്തം ചിലവിൽ ആയിരങ്ങൾ മുടക്കി എയർപോർട്ടിൽ എത്തേണ്ട അവസ്ഥ ഉണ്ട്.

പ്രവാസികളുടെ പാസ്പോർട്ട് വിദേശത്ത് നിന്ന് പുതുക്കുമ്പോൾ നാട്ടിലെ പൊലീസ് വെരിഫിക്കേഷൻ മാസങ്ങളോളം വൈകുന്ന അവസ്ഥ ഉണ്ട് , അതിനു വേണ്ട നടപടി സ്വീകരിക്കുക.

നോർക്ക കോൾ സെൻ്ററുകളിൽ വിളിക്കുമ്പോ ഫോൺ എടുക്കുന്നില്ല. കോൾസെൻ്ററുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക.

നോർക്ക ആവശ്യങ്ങൾക്കായി ഒ.ടി.പി ഫോണിലും ഇമെയിലിലും ലഭ്യമാക്കുക. വിദേശ നമ്പറിൽ കൂടി ഒ.ടി.പി ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുക.

പ്രവാസികൾക്ക് നാട്ടിലെ പൊലീസ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് നോർക്ക പോലീസ് ഹോട്ട് ലൈൻ സ്ഥാപിക്കുക.

ക്രിട്ടിക്കൽ രോഗങ്ങൾ വന്നു അടിയന്തിരമായി നാട്ടിൽ ചികിത്സക്ക് എത്തുന്ന പ്രവാസികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സർക്കാർ ആശുപത്രികളിൽ വിദഗ്ദ ഡോക്ടർമാരെ കണ്ടു പരിശോധനകൾ നടത്താൻ ഉള്ള മുൻഗണന ആനുകൂല്യം നടപ്പാക്കുക.
തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഡിഎഫ് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, മൻഷീർ കൊണ്ടോട്ടി,മുനീർ ഒറവക്കോട്ടിൽ, സക്കരിയ പൊന്നാനി, റസാഖ് പൊന്നാനി തുടങ്ങിയവർ നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ ശ്രീ. പി . ശ്രീരാമ കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ മലപ്പുറം ജില്ല ഫോറത്തിന് മലപ്പുറം ജില്ലക്കാരനായ അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

The post ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി appeared first on Starvision News Malayalam.

ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു
മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.

ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക.

സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു.

അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി

ചെയർമാൻ: ബഷീർ അമ്പലായി

വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്.

കൺവീനർ:
ഷമീർ പൊട്ടച്ചോല

ജോയിൻ കൺവീനർമാർ:
കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അഷറഫ് കുന്നത്തു പറമ്പിൽ
അബ്ദുൽ ഹഖ്
മുനീർ വളാഞ്ചേരി
അൻവർ നിലമ്പൂർ
റംഷാദ് ഐലക്കാട്
മൗസൽ മൂപ്പൻ
ഹസൈനാർ കളത്തിങ്ങൽ
മൂസ കെ ഹസ്സൻ
മുഹമ്മദ് അക്ബർ
റാഫി വേങ്ങര
വാഹിദ് . ബി
ഗഫൂർ മൂക്കുതല
ഷംസുദീൻ വളാഞ്ചേരി
മുജീബ് റഹ്മാൻ
സക്കീർ ഹുസൈൻ കളൂർ
ബഷീർ തറയിൽ
ബാബു പൊന്നാനി
രഘുനാഥ് എടപ്പാൾ
സമീർ പൊന്നാനി
ഫസൽ ഹഖ്
റസാഖ് പൊന്നാനി
ഷാനവാസ് പുത്തൻ വീട്ടിൽ
അബൂബക്കർ വെളിയംകോട്
വാഹിദ് വളാഞ്ചേരി

മനാമയിലെ MCMA ഓഫീസിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്
സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീർ പൊട്ടച്ചോല നന്ദിയും പറഞ്ഞു.

സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042, 39763498, 34135124 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിച്ചു.

ബഹ്റൈനിലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗത്തുള്ളവരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സഞ്ജമാക്കുന്ന കൂട്ടായ്മ ജില്ലയുടെ വിവിധ ഭാഗത്തുള്ള ബഹ്റൈൻ പ്രവാസികൾക്ക് വേണ്ടി വിവിധ പദ്ധതികളാണ് നടപ്പിൽവരുത്തുന്നത് ലക്ഷ്യമാക്കുന്നതെന്ന് ബി.എം.ഡി.എഫ്. ഭാരവാഹികൾ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു.

The post ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു appeared first on Starvision News Malayalam.