Assembly | Starvision News Malayalam
	1	</sy:updateFrequency>
Assembly | Starvision News Malayalam
ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്
വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ വകുപ്പിൻ്റെ ധനാഭ്യർത്ഥനാ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് [...]
The post ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ് appeared first on Starvision News Malayalam.
വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ വകുപ്പിൻ്റെ ധനാഭ്യർത്ഥനാ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും.
50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി , നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിംഗിലേക്ക് ലോകം മാറുകയാണ്. എ. ഐ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവക്ക് അനുകുലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കും -പി. രാജീവ് പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിക്കായി ലാൻ്റ് അലോട്ട്മെൻ്റ് പോളിസി തയ്യാറാവുകയാണ്. 50 കോടി രൂപ വരെ മുതൽമുടക്കുന്നവർ ആദ്യം 20 ശതമാനം അടച്ചാൽ മതി. ബാക്കി തുല്യ ഇൻസ്റ്റാൾമെന്റുകളായി അടയ്ക്കാൻ അവസരം നൽകും 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷത്തെ മൊറോട്ടോറിയവും നൽകും. നൂറുകോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപം എങ്കിൽ ആദ്യം 10 ശതമാനം അടച്ചാൽ മതി മോറോട്ടോറിയവും ലഭിക്കും. സംരംഭം നടത്തി നഷ്ടത്തിൽ ആയവർക്ക് എക്സിറ്റ് പോളിസിയും ആവിഷ്കരിക്കും.
ഗ്രാമ, നഗര ആസൂത്രണ ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ചട്ട ഭേദഗതിയിൽ ലാൻഡ് പൂളിങ് കൂടി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായം ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി പൂൾ ചെയ്യുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും 75% പേർ അനുകൂലമാണെങ്കിൽ പൂളിംഗ് വ്യവസ്ഥയിൽ ഭൂമി ഏറ്റെടുക്കും. ഭൂമി വികസിപ്പിച്ചതിനു ശേഷം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഒഴികെ അവശേഷിക്കുന്ന ഭൂമി ഉടമസ്ഥർക്ക് തിരിച്ചു നൽകും. ഇത് ഭൂമിയുടെ മൂല്യം വർധിക്കുന്നതിന് സഹായകരമാകും. തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് കീഴിൽ വ്യാവസായിക ആവശ്യത്തിന് ഏറ്റെടുത്ത ഭൂമിയുടെ മാപ്പിംഗ് പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. പഞ്ചായത്തുകളുടെ കൈവശമുള്ള ഭൂമി വ്യവസായിക പാർക്കായി വികസിപ്പിക്കുന്നതിന് മൂന്നു കോടി രൂപ വരെ സർക്കാർ സഹായം നൽകും. സഹകരണ പാർക്കുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചു. സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശവും വ്യവസായ സ്വഭാവത്തിലെ മാറ്റവും എളുപ്പത്തിൽ ആക്കുന്നതിന് ചട്ടഭേദഗതി നടപ്പാക്കി. ഉടമസ്ഥാവകാശം മാറ്റാൻ 25000 രൂപ അടച്ചാൽ മതിയാകും. വ്യവസായ പ്രവർത്തനത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിന് പതിനായിരം രൂപ അടച്ചാൽ സാധ്യമാകും. എസ്റ്റേറ്റ് ഭൂമി പിന്തുടർച്ചാവകാശികൾക്ക് കൈമാറാനുള്ള നടപടിക്രമവും എളുപ്പമാക്കി.
സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ റാങ്ക് 22 നിന്ന് 15 ആയി മുന്നേറി. 2015 ൽ 22.8 പോയിൻ്റ് പരിഷ്കാരങ്ങൾ മാത്രമാണ് വരുത്തിയെങ്കിൽ ഇപ്പോഴത് 91.04. ഉയർന്നു. 15 ഏക്കർ ഏക്കറിൽ കൂടുതൽ വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. 27 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനകം അനുമതി നൽകി. 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഈ വർഷം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കയർ സഹകരണ സംഘങ്ങൾക്ക് മാനേജീരിയൽ സബ്സിഡി തുടരും. 50 കയർ സംഘങ്ങളെ ലാഭകരമാക്കാൻ പ്രവർത്തന മൂലധനമായി 10 ലക്ഷം രൂപ നൽകും. എ എസ് എം ഡിഫൈബർ യൂണിറ്റുകൾക്ക് വൈദ്യുതി ചാർജിന്റെ 50 ശതമാനം സബ്സിഡി നൽകും. ഗുജറാത്തിൽ ഒരു തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് മൂന്നരക്കോടി രൂപ കേന്ദ്രസർക്കാർ ഇൻസെന്റീവ് നൽകിയപ്പോൾ കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകുന്നില്ലെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽനിന്നുളള പ്രതിനിധികള്‍
തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം [...]
The post നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽനിന്നുളള പ്രതിനിധികള്‍ appeared first on Starvision News Malayalam.
എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് ; മുഖ്യമന്ത്രിക്കും മകനും കുടുംബത്തിനും ബന്ധമുള്ളവർക്കും  പങ്കുണ്ടെന്ന് ആരോപണം
  തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ [...]
The post എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് ; മുഖ്യമന്ത്രിക്കും മകനും കുടുംബത്തിനും ബന്ധമുള്ളവർക്കും  പങ്കുണ്ടെന്ന് ആരോപണം appeared first on Starvision News Malayalam.
തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു.