Assembly case | Starvision News Malayalam

നിയമസഭാ കൈയാങ്കളിക്കേസ്; ഇ പി ജയരാജനും വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി
തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിക്കേസിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് ഞങ്ങൾക്ക് എതിരെ മാത്രമായിരുന്നു കേസെന്ന് ഇ പി ജയരാജൻ. നിയമസഭയിൽ യുഡിഎഫിന്റെ എംഎൽഎമാർ വലിയ അതിക്രമമാണ് കാണിച്ചത്. സ്ത്രീകൾക്ക് നേരെ കൈയേറ്റം, എംഎൽഎമാർക്ക് നേരെ കൈയേറ്റം. ശിവൻകുട്ടിക്കെതിരെ കൈയേറ്റം. അങ്ങനെ കൈയേറ്റം നടത്തിയതിനെതിരെ പൂർണമായും നിരാകരിച്ച് ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയമസഭാ നടപടി ക്രമം അലങ്കോലപ്പെടുത്തി. അതിന്റെ മേലെ പരാതികൾ പോയി. കേസിന്റെ തുടർച്ചയായാണ് കോടതിയിൽ പോയതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. വിചാരണ നടപടികളുടെ തീയതി തീരുമാനിക്കുന്നതിനായാണ് പ്രധാനമായും കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനാണ് നിർദേശം നൽകിയിരുന്നത്. പുതിയ പ്രതികളെയൊന്നും ചേർക്കാതെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോ‌‌ർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ആറ് എൽ ഡി എഫ് നേതാക്കൾ ആണ് കേസിലെ പ്രതികൾ.

കേസ് വിചാരണ ഘട്ടത്തിൽ എത്തിനിൽക്കെ ഇടത് വനിതാ എൽ എൽ എമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ നൽകിയിരിക്കുകയാണ്. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് പ്രതി ചേർക്കുന്നത്. മുൻ വനിതാ എം എൽ എ ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുക. പ്രത്യേകം കേസ് എടുത്തായിരിക്കും മുൻ കോൺഗ്രസ് എം എൽ എമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്നം ഉണ്ടാക്കിയത്.

The post നിയമസഭാ കൈയാങ്കളിക്കേസ്; ഇ പി ജയരാജനും വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി appeared first on Starvision News Malayalam.