Ariil Abdul Shukur | Starvision News Malayalam
	1	</sy:updateFrequency>
Ariil Abdul Shukur | Starvision News Malayalam
ഷുക്കൂർ വധം: പി. ജയരാജനും ടി.വി. രാജേഷും വിചാരണ നേരിടണം; ഹർജി തള്ളി
കൊച്ചി: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ്റെയും മുൻ എം.എൽ.എ. ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സി.ബി.ഐ. സ്പെഷൽ കോടതി തള്ളി. ഇവർ വിചാരണ നേരിടണം.കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് 2023 ജനുവരിയിലാണ് ജയരാജനും രാജേഷും സി.ബി.ഐ. സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ. സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ തള്ളിയത്.സി.ബി.ഐ. കുറ്റപത്രത്തിൽ [...]
The post ഷുക്കൂർ വധം: പി. ജയരാജനും ടി.വി. രാജേഷും വിചാരണ നേരിടണം; ഹർജി തള്ളി appeared first on Starvision News Malayalam.
കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് 2023 ജനുവരിയിലാണ് ജയരാജനും രാജേഷും സി.ബി.ഐ. സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ. സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ തള്ളിയത്.
പി. ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സി.പി.എം. പ്രവർത്തകർ ചേർന്ന് തടങ്കലിൽ വെച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ചു നടന്നു എന്നാണ് സി.ബി.ഐ. പറയുന്നത്. കല്ലേറിനെ തുടർന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
തങ്ങൾക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു ജയരാജനും രാജേഷും വിടുതൽ ഹർജിയിൽ പറഞ്ഞിരുന്നത്. വിടുതൽ ഹർജിയെ എതിർത്തുകൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസിൽ കക്ഷിചേർന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315ാം നമ്പർ മുറിയിൽ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ ഗൂഡാലോചന നടന്നു എന്നും ഇതിൽ പങ്കെടുത്ത 2 പേർ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോൺ വിളികളുടെ റെക്കോർഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ടെന്നുമായിരുന്നു സി.ബി.ഐ. വാദം. മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുണ്ടെന്നും അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും സി.ബി.ഐ. വാദിച്ചു. തുടർന്നാണ് വിടുതൽ ഹർജി കോടതി തള്ളിയത്.