AKASHA AIRLINES | Starvision News Malayalam

ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
ചെന്നൈ: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ആകാശ എയർ വ്യക്തമാക്കി. വിമാനയാത്രയിൽ ഇടിമിന്നലുകൾ സംഭവിക്കാറുള്ളതാണെന്നും അവയെ പ്രതിരോധിക്കാനുള്ള ശേഷി വിമാനങ്ങൾക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.

പൈലറ്റുമാരും ക്രൂ അംഗങ്ങളും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എൻജിനീയറിങ് വിഭാഗം വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതേസമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം എത്രയെന്ന് കമ്പനി അറിയിച്ചിട്ടില്ല. വിമാനം സുരക്ഷിതമായി ഇറങ്ങിയത് വലിയ ആശ്വാസമാണ്. കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് മറ്റ് വിമാന സർവീസുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

The post ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി appeared first on Starvision News Malayalam.