AI camera | Starvision News Malayalam
	1	</sy:updateFrequency>
AI camera | Starvision News Malayalam
	<width>32</width>
	<height>32</height>
എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി
കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് [...]
The post എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി appeared first on Starvision News Malayalam.
കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോൺഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. ആരോപണങ്ങളിൽ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാർ ഏറ്റെടുത്ത കമ്പനികൾ ഉപകരാർ നൽകിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങൾ ഉയർത്തിയുമായിരുന്നു ഹർജി.
വന്യമൃ​ഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാ​ഗത്ത് വനമേഖലയിൽ സ്ഥാപിച്ചു. ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ [...]
The post വന്യമൃ​ഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം appeared first on Starvision News Malayalam.
ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്.
വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന (ആർആർടി) ടീമിനെ വാട്സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ്, ഇ-മെയിൽ എന്നിവവഴി അറിയിക്കും.
മൃഗങ്ങളുടെ യഥാർഥ ലൊക്കേഷൻ ജിപിഎസ് കോർഡിനേറ്റസ് എന്നിവ സഹിതം ലഭ്യമാകും. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയോടു കൂടിയ സംവിധാനം രാജ്യത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉപയോ​ഗിക്കുന്നുണ്ട്. വടക്കൻ റെയിൽവേയും ഈ രീതി പിന്തുടരുന്നുണ്ട്. പന്നിമട വനമേഖലയിൽ നാല് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള ദിനേഷ് ഐടി സിസ്റ്റം തയ്യാറാക്കിയ പദ്ധതിയുടെ പരീക്ഷണം നടത്താൻ വനംവകുപ്പിന്റെ കിഴക്കൻമേഖല സിസിഎഫ് ആണ് അനുമതി നൽകിയത്. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
എഐ കാമറ: ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് എഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഒരു ദിവസം 18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകെ 726 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗതാഗതലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ [...]
The post എഐ കാമറ: ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍ appeared first on Starvision News Malayalam.
ഹെൽമെറ്റില്ലാതെ എഐ ക്യാമറയ്‌ക്ക് മുന്നിൽപ്പെട്ടത് 155 തവണ, യുവാവിന് കിട്ടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ പിഴ
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെൽമെറ്റില്ലാതെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. 86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്.സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് [...]
The post ഹെൽമെറ്റില്ലാതെ എഐ ക്യാമറയ്‌ക്ക് മുന്നിൽപ്പെട്ടത് 155 തവണ, യുവാവിന് കിട്ടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ പിഴ appeared first on Starvision News Malayalam.
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെൽമെറ്റില്ലാതെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. 86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്.സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.നിയമലംഘനം ആവർത്തിച്ചുകൊണ്ടിരിക്കെ യുവാവിനെ തേടി ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ബൈക്ക് വിറ്റാൽ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരഞ്ഞു പറഞ്ഞ ഇയാൾ ഇന്നലെ മട്ടന്നൂർ എം.വി.ഡി എൻഫോഴ്സ്‌മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷത്തേക്ക് യുവാവിന്റെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കെൽട്രോൺ പ്രതിസന്ധിയിൽ; എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല
തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറാത്തതിനാൽ കെൽട്രോൺ പ്രതിസന്ധിയിൽ. തുക കൈമാറാൻ കഴിഞ്ഞമാസം 18ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുക ലഭിക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണ് കെൽട്രോൺ. ഒരു മാസം ഒരു കോടിയോളം രൂപയാണ് എഐ ക്യാമറ പദ്ധതിക്കായി കെൽട്രോണിനു ചെലവു വരുന്നത്. സെപ്റ്റംബറിലാണ് ആദ്യ ഗഡു കിട്ടേണ്ടിയിരുന്നത്. ഒരു മാസം 3 മുതൽ 4 ലക്ഷം ചലാനുകളാണ് നിയമലംഘനം നടത്തിയവരുടെ വിലാസത്തിലേക്ക് അയയ്ക്കുന്നത്. ഒരു ചലാൻ അയയ്ക്കുന്നതിന് 20 [...]
The post കെൽട്രോൺ പ്രതിസന്ധിയിൽ; എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല appeared first on Starvision News Malayalam.
തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറാത്തതിനാൽ കെൽട്രോൺ പ്രതിസന്ധിയിൽ. തുക കൈമാറാൻ കഴിഞ്ഞമാസം 18ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുക ലഭിക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണ് കെൽട്രോൺ. ഒരു മാസം ഒരു കോടിയോളം രൂപയാണ് എഐ ക്യാമറ പദ്ധതിക്കായി കെൽട്രോണിനു ചെലവു വരുന്നത്. സെപ്റ്റംബറിലാണ് ആദ്യ ഗഡു കിട്ടേണ്ടിയിരുന്നത്. ഒരു മാസം 3 മുതൽ 4 ലക്ഷം ചലാനുകളാണ് നിയമലംഘനം നടത്തിയവരുടെ വിലാസത്തിലേക്ക് അയയ്ക്കുന്നത്. ഒരു ചലാൻ അയയ്ക്കുന്നതിന് 20 രൂപയാണു ചെലവ്. ചലാനുകൾ അയയ്ക്കാൻ 146 താൽക്കാലിക ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു 30 ലക്ഷത്തിനു മുകളിൽ തുക ചെലവു വരുന്നുണ്ട്. മറ്റ് അനുബന്ധ ചെലവുകൾകൂടി കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഒരു കോടിയിലെത്തും. കോടതിയിൽ കേസുള്ളതിനാൽ കൃത്യസമയത്ത് പണം ലഭിക്കില്ലെന്ന ആശങ്ക കെൽട്രോണിനുണ്ടായിരുന്നു.
കരാറുകാർക്കു പണം നൽകുന്നത് ഹൈക്കോടതി ജൂണിൽ തടഞ്ഞെങ്കിലും ആദ്യ ഗഡുവായ 11.79 കോടിരൂപ കെൽട്രോണിനു നൽകാൻ കഴിഞ്ഞ മാസം അനുമതി നൽകി. എഐ ക്യാമറ ഇടപാടിൽ അഴിമതിയുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു കോടതി വിധി. ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കും അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെൽട്രോണിന് ആദ്യഗഡു നൽകാൻ അനുവദിക്കണമെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തുക കെൽട്രോണിനു ലഭിച്ചില്ല. പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ കരാർ കെൽട്രോൺ കഴിഞ്ഞ മാസം ഗതാഗതവകുപ്പിനു കൈമാറിയിരുന്നു. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനമെടുക്കും. ആദ്യകരാറിൽനിന്നു കാര്യമായ മാറ്റങ്ങൾ അനുബന്ധ കരാറിലില്ല. വാഹനങ്ങൾ ഇടിച്ചു നശിക്കുന്ന ക്യാമറകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാനാകില്ലെന്നു കെൽട്രോൺ ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ചർച്ചകൾ നടക്കുന്നു.
എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് ; മുഖ്യമന്ത്രിക്കും മകനും കുടുംബത്തിനും ബന്ധമുള്ളവർക്കും  പങ്കുണ്ടെന്ന് ആരോപണം
  തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ [...]
The post എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് ; മുഖ്യമന്ത്രിക്കും മകനും കുടുംബത്തിനും ബന്ധമുള്ളവർക്കും  പങ്കുണ്ടെന്ന് ആരോപണം appeared first on Starvision News Malayalam.
തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ ഫലം കണ്ടു; ‘ സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ആന്റണി രാജു
തിരുവനന്തപുരം: വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര [...]
The post സുരക്ഷാ സംവിധാനങ്ങള്‍ ഫലം കണ്ടു; ‘ സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ആന്റണി രാജു appeared first on Starvision News Malayalam.
എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്ത് കെഎസ്‌ഇബി
കൽപ്പറ്റ: തോട്ടികെട്ടി പോയ കെഎസ്‌ഇബിയുടെ ജീപ്പിനും ഡ്രൈവർക്കും വമ്പൻപിഴ എ ഐ ക്യാമറ വഴിചുമത്തിയത് മുൻപ് വാർത്തയായിരുന്നു. തോട്ടി കെട്ടി വാഹനമോടിച്ചതിന് 20000 രൂപയും സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവർക്ക് 500 രൂപയുമാണ് എം‌വി‌ഡി പിഴയിട്ടത്. ഇതിനുപിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. ബില്ലടയ്‌ക്കാൻ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയാണ് കൽപറ്റയിലെ ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്തത്. ചില്ല വെട്ടാൻ തോട്ടിയുമായി പോയപ്പോഴാണ് കഴിഞ്ഞയാഴ്‌ച കെഎസ്‌ഇബിയുടെ ജീപ്പിന് പിഴശിക്ഷ [...]
The post എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്ത് കെഎസ്‌ഇബി appeared first on Starvision News Malayalam.
കൽപ്പറ്റ: തോട്ടികെട്ടി പോയ കെഎസ്‌ഇബിയുടെ ജീപ്പിനും ഡ്രൈവർക്കും വമ്പൻപിഴ എ ഐ ക്യാമറ വഴിചുമത്തിയത് മുൻപ് വാർത്തയായിരുന്നു. തോട്ടി കെട്ടി വാഹനമോടിച്ചതിന് 20000 രൂപയും സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവർക്ക് 500 രൂപയുമാണ് എം‌വി‌ഡി പിഴയിട്ടത്. ഇതിനുപിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. ബില്ലടയ്‌ക്കാൻ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയാണ് കൽപറ്റയിലെ ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്തത്.
ചില്ല വെട്ടാൻ തോട്ടിയുമായി പോയപ്പോഴാണ് കഴിഞ്ഞയാഴ്‌ച കെഎസ്‌ഇബിയുടെ ജീപ്പിന് പിഴശിക്ഷ ലഭിച്ചത്. റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസാണ് ഇന്ന് കെഎസ്‌ഇബി ഊരിയത്. തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എമർജൻസി ഫണ്ടിൽ നിന്നും പണമെടുത്ത് ബില്ലടച്ചു. ഇതോടെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു. സാധാരണ സർക്കാർ സ്ഥാപനങ്ങളിൽ ബില്ലടയ്‌ക്കാൻ കാലതാമസം വന്നാലും സാവകാശം നൽകാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നാണ് എം‌വി‌ഡി ഉദ്യോഗസ്ഥർ അറിയിച്ചത്.
SFI മൂലം വിദ്യാഭ്യാസമേഖല നാണംകെട്ടു;കെ. സുധാകരൻ
കണ്ണൂർ: എഐ ക്യാമറതട്ടിപ്പ് പദ്ധതിക്കെതിരേ ഉണ്ടായ ഹൈക്കോടതിയുടെ കനത്ത പ്രഹരം വിദേശവാസത്തിനുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് കേരളത്തിനു നല്കാവുന്ന ഏറ്റവും നല്ല വരവേല്‍പ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ പെട്ടി നിറയ്ക്കാന്‍ ഇനി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അടിമുടി അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ പദ്ധതി സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വശംകെടുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്പിച്ചതാണ്. ഖജനാവും മുഖ്യമന്ത്രിയുടെ പെട്ടിയും നിറയുന്നതുപോലെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയ നിരന്തരമായ പോരാട്ടവും പ്രചാരണവും പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്നു. ഇരുചെവിയറിയാതെയും [...]
The post SFI മൂലം വിദ്യാഭ്യാസമേഖല നാണംകെട്ടു;കെ. സുധാകരൻ appeared first on Starvision News Malayalam.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമായി. രാവിലെ എട്ടു മണി മുതൽ റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ [...]
The post ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ appeared first on Starvision News Malayalam.
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമായി. രാവിലെ എട്ടു മണി മുതൽ റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.
ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്കും ഇളവുണ്ടാകും.
ആദ്യഘട്ടത്തിൽ പിഴ ചുമത്തുക ഈ നിയമലംഘനങ്ങൾക്ക്