Aditya L-1 | Starvision News Malayalam

സൂര്യനെ തൊടാൻ ഐഎസ്ആര്‍ഒ; ചന്ദ്രന് പിന്നാലെ ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍
ന്യൂഡൽഹി: ചാന്ദ്രയാനു പിന്നാലെ ‘ആദിത്യ’ ദൗത്യവും. അത്ഭുതങ്ങൾ ഒളിപ്പിച്ച സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ആദിത്യ എൽ-1 അടുത്ത മാസം പുറപ്പെടും. ഇതിനായുള്ള ഒരുക്കങ്ങൾ ഐഎസ്‌ആർഒ പൂർത്തിയാക്കുകയാണ്‌. ഏറെനാളത്തെ ഗവേഷണങ്ങൾക്കൊടുവിൽ ഐഎസ്‌ആർഒ വികസിപ്പിച്ച പേടകമാണിത്‌. ശ്രീഹരിക്കോട്ടയിൽനിന്നുതന്നെയാണ്‌ വിക്ഷേപണം.

ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. ഇവിടെനിന്ന്‌ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ പേടകത്തിന് കഴിയുമെന്നതാണ്‌ പ്രത്യേകത. ഗ്രഹണങ്ങളടക്കമുള്ളവ തടസ്സമാകില്ല. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്‌. ഇതിൽ രണ്ടാം ലാഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ്‌ സ്‌പെയ്‌സ് ടെലിസ്കോപ്‌ സ്ഥാപിച്ചിരിക്കുന്നത്. ആധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണമാണ്‌ ആദിത്യയിലുള്ളത്‌.

സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച്‌ പേടകം ഭൂമിയിലേക്ക്‌ അയക്കും. ഇവിടെയുള്ള താപനിലയുടെ രഹസ്യങ്ങളിലേക്ക്‌ ആദിത്യ ചൂഴ്‌ന്നിറങ്ങും. സൂര്യന്റെ കാന്തികക്ഷേത്രം, സൗരവാതകങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെല്ലാം പഠിക്കും. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ എങ്ങനെ ബാധിക്കുമെന്നതാണ്‌ മുഖ്യ പഠനദൗത്യം.

ഗഗൻയാൻ പരിശീലനം  പുരോഗമിക്കുന്നു

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യമാണ്‌ ഗഗൻയാൻ. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഗഗനചാരികളുടെ പരിശീലനം പുരോഗമിക്കുകയാണ്‌. റഷ്യയിൽ ഒരു വർഷത്തോളം ഇവർക്ക്‌ പരിശീലനം ലഭിച്ചു. ഇപ്പോൾ ബംഗളൂരുവിലെ അസ്‌ട്രോനോട്ട്‌ ട്രെയ്‌നിങ്‌ ഫെസിലിറ്റിയിലാണ്‌ പരിശീലനം. മൂന്നു പേരെ 400 കിലോമീറ്ററിനു മുകളിലുള്ള ഭ്രമണപഥത്തിൽ എത്തിച്ച്‌ സുരക്ഷിതമായി മടക്കിക്കൊണ്ടുവരികെയാണ്‌ ലക്ഷ്യം. മൂന്നു ദിവസമാണ്‌ കാലാവധി. ക്രൂ, സർവീസ്‌ മോഡ്യൂളുകളെല്ലാം തയ്യാറായി. ഇവയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പേടകത്തെ തിരിച്ചിറക്കുന്നതിനുള്ള പാരച്യൂട്ടുകളുടെ ശേഷി പരിശോധിച്ചു. ജിഎസ്‌എൽവി മാർക്ക്‌ 3 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പേടകവുമായി കുതിക്കുക. ഈ വർഷം അവസാനത്തോടെ ആളില്ലാ പേടകം ആദ്യ പരീക്ഷണപ്പറക്കൽ നടത്തും. ഐഎസ്ആർഒ വികസിപ്പിച്ച മനുഷ്യ റോബോട്ടായ ‘വ്യോമിത്ര’യായിരിക്കും ഇതിൽ പങ്കാളിയാവുക. ആളില്ലാത്ത രണ്ട്‌ ദൗത്യങ്ങൾക്കുശേഷമാകും മനുഷ്യദൗത്യത്തിനുള്ള തീയതി നിശ്ചയിക്കുക. അടുത്ത വർഷം അവസാനമോ 2025 ആദ്യമോ ആയിരിക്കുമിത്‌.

ചാന്ദ്രയാൻ മൂന്നിനു പിന്നാലെ കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾ ഐഎസ്‌ആർഒ ലക്ഷ്യമിടുന്നുണ്ട്‌. ചാന്ദ്രയാൻ 4, 5,6 പദ്ധതികളാണ്‌ മുന്നിലുള്ളത്‌. ചന്ദ്രന്റെ പ്രതലവും പാറകളും തുരന്നുള്ള പര്യവേക്ഷണവും ആലോചനയിലുണ്ട്‌. ജപ്പാനടക്കമുള്ള രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുമായി സഹകരിച്ചുള്ള പദ്ധതികളും ഇക്കൂട്ടത്തിൽപ്പെടും. റഷ്യയുടെ ലൂണ 25ഉം ആഗസ്‌തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തുന്നുണ്ട്‌.

The post സൂര്യനെ തൊടാൻ ഐഎസ്ആര്‍ഒ; ചന്ദ്രന് പിന്നാലെ ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍ appeared first on Starvision News Malayalam.