ACTOR SUBISH SUDHI | Starvision News Malayalam

വിവേചനമുണ്ടായത് പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ലജ്ജിക്കുന്നെന്ന് സുബീഷ് സുധി
കേരളത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും ജാതിയുടെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സംഭവത്തിൽ അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പലപ്പോഴായി താൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് മന്ത്രിയ്ക്ക് നേരിടേണ്ടി വന്ന വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും നടൻ വ്യക്തമാക്കി. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നതെന്നും മന്ത്രിയ്ക്കുണ്ടായ പ്രയാസത്തിൽ സുബീഷ് സുധി മാപ്പ് പറയുകയും ചെയ്തു.

The post വിവേചനമുണ്ടായത് പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ലജ്ജിക്കുന്നെന്ന് സുബീഷ് സുധി appeared first on Starvision News Malayalam.