Accused in fraud case | Starvision News Malayalam
	1	</sy:updateFrequency>
യുക്രെയ്നിൽ നിന്നും എംബിബിഎസ്, കൊച്ചിയിൽ കൺസൾട്ടസി സ്ഥാപനം; വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതാ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ [...]
The post യുക്രെയ്നിൽ നിന്നും എംബിബിഎസ്, കൊച്ചിയിൽ കൺസൾട്ടസി സ്ഥാപനം; വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതാ ഡോക്ടർ അറസ്റ്റിൽ appeared first on Starvision News Malayalam.
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. 
ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌താണ് കാർത്തിക പണം തട്ടിയതെന്നും ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു. നൂറിലേറെ ഉദ്യോഗാർത്ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്.പണവും രേഖകളും നൽകിയതിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചത്. താൻ യുക്രെയിനിൽ ഡോക്‌ടറാണെന്നാണ് കാർത്തിക അവകാശപ്പെടുന്നത്. 
എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.
കൊച്ചിയില്‍ MLA-യുടെ വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച കാർ അപകടത്തിൽ പെട്ടു; കാറിൽ പിടിയിലായത് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി
കൊച്ചി: എം.എല്‍.എ. യുടേതെന്ന മട്ടില്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കാര്‍ മരടില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി മരട് പോലീസിന്റെ പിടിയിലായി. തിരുപ്പതി പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസില്‍ പ്രതിയായ അജിത് ബുമ്മാറയാണ് (38) പിടിയിലായത്. തെലങ്കാന എം.എല്‍.എ. യുടെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനം മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അജിത് ബുമ്മാറ ഓടിച്ച വാഹനം മരടില്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതി നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ മരട് നിരവത്ത് റോഡിലായിരുന്നു [...]
The post കൊച്ചിയില്‍ MLA-യുടെ വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച കാർ അപകടത്തിൽ പെട്ടു; കാറിൽ പിടിയിലായത് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി appeared first on Starvision News Malayalam.