₹11 per unit | Starvision News Malayalam

‘ടെൻഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാർ’; മുഖ്യമന്ത്രി മറുപടി പറയണം: പിണറായി
തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാർ ഒപ്പിട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വൈദ്യുതി നിയമത്തിലെ 62, 63 വകുപ്പുകൾ പ്രകാരം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള വില നിശ്ചയിക്കാവൂ എന്നാണ് പിണറായി വിജയന്റെ വാദം. എന്നാൽ ഓഫറുകളുടെ അടിസ്ഥാനത്തിലാണ് വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതെന്നും കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപവരെയാണ് വിലയെന്നും 11 രൂപ നിരക്കിലുള്ള കരാർ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സെപ്റ്റംബർ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെൻഡറിൽ പങ്കെടുക്കാൻ കമ്പനിക്ക് യോഗ്യതയില്ലെന്ന് അതേ ഉത്തരവിൽ വ്യക്തമാക്കിയിട്ടും കരാർ നൽകിയതെന്തിനെന്നും ആരുടെ താൽപര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.

ജിഎൻഎ കരാറിലെ അഴിമതി ആരോപണങ്ങളിൽ കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്നും, ഈ കരാറിൽ അങ്ങനെ പറയാനാകില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമായ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post ‘ടെൻഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാർ’; മുഖ്യമന്ത്രി മറുപടി പറയണം: പിണറായി appeared first on Starvision News Malayalam.