സിപിഎം നേതാവ് | Starvision News Malayalam

‘കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
കൊല്ലം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമദിന ഫ്ലക്‌സ് കീറിയ സംഭവത്തിൽ ക്ഷമാപണവുമായി അക്ബർ ഷാ. താൻ പ്രതിഷേധ പ്രകടനത്തിൽ നുഴഞ്ഞുകയറിയതല്ലെന്നും മുൻ എസ്എഫ്‌ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ ഇയാൾ അവകാശപ്പെട്ടു.

മൂന്നുവർഷമായി ഗൾഫിലായിരുന്ന താൻ അവധിക്ക് നാട്ടിലെത്തിയതാണെന്നും കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിനൊപ്പം ചേരുകയായിരുന്നെന്നും അക്ബർ ഷാ പറഞ്ഞു. കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് തെറ്റിദ്ധരിച്ചാണ് കീറിയതെന്നും സംഭവിച്ച തെറ്റിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലക്‌സ് തകർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, പ്രകടനത്തിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയയാളാണ് ഫ്ലക്‌സ് തകർത്തതെന്നും ഇയാൾ എസ്എഫ്‌ഐ പ്രവർത്തകനല്ലെന്നുമാണ് സംഘടനയുടെ വിശദീകരണം.

The post ‘കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ appeared first on Starvision News Malayalam.