യുവ അഭിഭാഷക പരാതി | Starvision News Malayalam

ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി; യുവ അഭിഭാഷകയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകൾ
പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിയിലേക്ക് സിപിഎം. യുവ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സുരേഷ് ബാബുവിനെതിരെ യുവതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പാർട്ടി നേതൃത്വത്തിന് കൈമാറിയതായാണ് വിവരം.

തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാപരമായ ആവശ്യവുമായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോഴാണ് സുരേഷ് ബാബു മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി. തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യുവതി പരാതി നൽകിയിരുന്നു. സുരേഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചതായാണ് റിപ്പോർട്ട്.

ഇതിനു പിന്നാലെയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് വിവരം. വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംസ്ഥാന നേതൃത്വം സുരേഷ് ബാബുവിനെ വിളിച്ചുവരുത്തി പരാതി വായിച്ചുകേൾപ്പിക്കുകയും സ്വയം സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് സുരേഷ് ബാബു അറിയിച്ചെങ്കിലും തനിക്കെതിരായ പരാതി വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനിടെ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സിപിഎം നേതാവ് പി.കെ. ശശിയും രംഗത്തെത്തി. “ചതിച്ചവർ ചതിക്കപ്പെടും എന്നത് പ്രകൃതി നിയമമാണ്” എന്ന് പി.കെ. ശശി പറഞ്ഞു. നിരവധി പേരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയയാളാണ് സുരേഷ് ബാബുവെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീയുടെ പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിച്ചത് തങ്ങളല്ലെന്നും പി.കെ. ശശി പറഞ്ഞു. കോടിക്കണക്കിന് രൂപ പിരിച്ചെന്ന ആരോപണവും സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണവും സിപിഎമ്മുകാർ തന്നെയാണ് ഉന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ സുരേഷ് ബാബുവിന് ഇനിയും ലഭിക്കുമെന്നും പി.കെ. ശശി പ്രതികരിച്ചു.

The post ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി; യുവ അഭിഭാഷകയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകൾ appeared first on Starvision News Malayalam.