മുഖ്യമന്ത്രി | Starvision News Malayalam
നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാട് മാറ്റുന്ന സാഹചര്യമുണ്ടായാൽ അത് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ താൻ നടത്തിയ പ്രതികരണം ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോഴും ലഭ്യമാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രം പോസ്റ്റ് ചെയ്തപ്പോൾ ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ അത് കുറച്ചുസമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ നിലപാട് മാറ്റമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അദ്ദേഹം തള്ളി. നേതാക്കളുമായുള്ള കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പുതന്നെ നിശ്ചയിച്ചതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ തിരുവനന്തപുരത്തെത്തുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
വാർത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞ് തലേദിവസം രാത്രിതന്നെ നേതാക്കൾ തിരുവനന്തപുരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാന്തപുരം വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
The post നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
മുഖ്യമന്ത്രി വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം
തിരുവനന്തപുരം: വിടുതലൈ ചിരുതൈകൾ കക്ഷി ഏർപ്പെടുത്തിയ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റുവാങ്ങി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട്ടിൽനിന്നുള്ള എം.പിയും വി.സി.കെ അധ്യക്ഷനുമായ തോൽ. തിരുമാവളവനാണ് പുരസ്‌കാരം സമ്മാനിച്ചത്.
മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിർമിക്കുന്നതും പരിഗണിക്കും.
എല്ലാ മലയാളികളുടെയും മനസ്സിൽ അയ്യങ്കാളിയുടെ ഓർമ എക്കാലവും നിലനിൽക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കും. സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകിയ അയ്യങ്കാളിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്‌കാരം മുൻ മന്ത്രി സി. ദിവാകരന് സമ്മാനിച്ചു. നൂറുദിവസത്തെ ഭരണത്തിലൂടെ കേരളത്തിന്റെ താൽപര്യം മുഖ്യമന്ത്രിയുടെ കൈകളിൽ ഭദ്രമാണെന്ന് വി.ഡി. സതീശൻ തെളിയിച്ചതായി സി. ദിവാകരൻ പറഞ്ഞു.
The post മുഖ്യമന്ത്രി വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം appeared first on Starvision News Malayalam.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം; ആഴ്ചയിൽ മൂന്നുദിവസം സന്ദർശകരെ കാണും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി സമർപ്പിക്കുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബർ രണ്ട് ബുധനാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും.
പൊതുഅവധി ഇല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിക്കുക.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റു സന്ദർശകരെ കാണുക.
മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് നേടിയവർക്കും നിശ്ചിത സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി സമർപ്പിക്കാനും സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
The post മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം; ആഴ്ചയിൽ മൂന്നുദിവസം സന്ദർശകരെ കാണും appeared first on Starvision News Malayalam.
ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി
The post ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി appeared first on Starvision News Malayalam.
വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം: അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
ആലപ്പുഴ( പൂച്ചാക്കൽ ):വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേമ്പനാട് കായലിൽ നടന്നു വരുന്ന ഖനനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.
രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ്
വേമ്പനാട് കായലിൽമണൽ ഖനനത്തിലൂടെ നടക്കുന്നത്
എന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ നല്കിയ
പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.
കായലിലെ ഖനനത്തിന് സ്വീകര്യക്കേണ്ട പഠനങ്ങൾ ഇവിടെ നടത്തിയിട്ടില്ല. കായലിൽ ഒരു പ്രദേശം തന്നെ ആഴം കുട്ടുന്നത് ഭാവിയിൽ വലിയ ദുരന്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണൽ ഖനനം മൂലം ആയിരക്കണക്കിന് കാക്കാ തൊഴിലാളികൾ പട്ടിണിയിലായി. മത്സ്യ തൊഴിലാളികളുടെ ഉപജീവനം നിലച്ചു. വേമ്പനാട് കായലിലെ  ആവാസ വ്യവസ്ഥ തകർന്നു. മത്സ്യ സമ്പത്ത് നശിച്ചു നൂറ് കണക്കാന് മത്സ്യങ്ങൾ ഖനനം മൂലം ഇല്ലാതായി. തവണക്കടവ്, മുഹമ്മ,തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം . തുടങ്ങിയ പ്രദേശങ്ങളിൽ ഖനനം തുടരുകയാണ്. വിവിധ കാരണത്താൽ നശിച്ചു കൊണ്ടിരിക്കുന്ന വേമ്പനാട് കായൽ ഖനനം മൂലം പൂർണ്ണമായും നശിക്കുകയാണ്. ശാസ്ത്രിയ പഠനത്തിലൂടെ ഖനനം ചെയ്യാതെ കായലിനെ നശിപ്പിക്കുന്ന ഖനനം ഉടനെ നിറുത്തിവയ്കണമെന്നാണ് പരാതിയിൽ പറയുന്നത്.
തീരത്തിന്ന് നിന്ന് നിശ്ചിത മീറ്റർ അകലം, ട്രഡ്ജിംങ്ങിന്റെ ആഴം, വീതി, സമീപത്തെ തീരപ്രദേശത്തിന്റെ സുരക്ഷ, മത്സ്യാ കക്കാ തൊഴിലാളികളുടെ ആശങ്കകൾ എന്നിവ പരിഹരിക്കക്കണം.
വിശാലമായ വേമ്പനാട്‌ കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല നിയമങ്ങളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  കക്കയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. ലോകത്ത് തന്നെ രണ്ടിടങ്ങളിൽ ഉണ്ടാകുന്ന സംസ്ഥാന മത്സ്യമായ കരിമീനിന്റെ ഏറ്റവും ഗുണമേന്മയുള്ള ഈ ആവാസ വ്യവസ്ഥ തകരുന്നതിൽ ആശങ്ക ഉയർത്തുകയാണ്.
പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത്  തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ്‌ മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ് പി.ആർ സുമേരൻ പരാതിയിൽചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ കമ്മിഷനും പരാതി നല്കിയിട്ടുണ്ട്.
The post വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം: അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on Starvision News Malayalam.
മഴക്കെടുതി: സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് സേനകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്.
സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞ മാസം 30 മുതൽ തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാത്രിസമയങ്ങളിൽ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ടോയെന്നത് നേരിട്ട് പരിശോധിക്കും. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയും നിരീക്ഷണവും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകും. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തരസഹായം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി അവസാനിക്കുന്നതുവരെ 300 രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The post മഴക്കെടുതി: സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
പുനർജനി കേസ്: വിഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് വിജിലൻസ്
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങളിൽ സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വീടുകൾ നിർമിക്കാൻ ധനസമാഹരണം നടത്തുന്നതിനായി വിഡി സതീശൻ വിദേശയാത്ര നടത്തിയെന്നും യാത്രയ്ക്കിടെ ഫണ്ട് സമാഹരിച്ചെന്നുമുള്ള ആരോപണത്തെ തുടർന്നാണ് മുൻ സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് പുനർജനി പദ്ധതി നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിയുടെ ഫണ്ടുകൾ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളും എഫ്‌സിആർഎ അക്കൗണ്ടുകളും വഴിയാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വിഡി സതീശന് ഫണ്ട് ഇടപാടുകളുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണത്തിന് സാധിച്ചില്ലെന്ന് വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
കേസിനെ സിബിഐക്ക് വിടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണമാറ്റത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതല്ലെന്നും ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post പുനർജനി കേസ്: വിഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് വിജിലൻസ് appeared first on Starvision News Malayalam.
ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
കോട്ടയം: കെ. ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് തുറന്നുനൽകാറുള്ളതെന്നും, ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് തുറന്നുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ല. ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് സമാധി മന്ദിരം തുറന്നുനൽകുന്നത്,” എന്ന് സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? അദ്ദേഹം സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല,” എന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഇതിന് മുമ്പ്, വി. ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വി. ഡി. സതീശൻ ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും, വർഷങ്ങളായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതായി താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
അതേസമയം, എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയ്ക്ക് ഇടമുണ്ടാകരുതെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. “എവിടെയായാലും ഏകാധിപത്യ പ്രവണതകൾ തകരും. വിരട്ടലല്ല വേണ്ടത്, കൂടുതൽ സ്നേഹവും ബഹുമാനവുമാണ് വേണ്ടത്. ബാലകൃഷ്ണപിള്ളയുടെയും എന്റെയും തണലിൽ വളർന്നവരാണ് ഇന്ന് എനിക്കെതിരെ രംഗത്തിറങ്ങുന്നത്. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോയെന്ന് സമൂഹം വിലയിരുത്തണം,” എന്നും അദ്ദേഹം പറഞ്ഞു.
The post ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ appeared first on Starvision News Malayalam.
തർക്കത്തിനിടെ ഒരേ വേദിയിൽ വി.ഡി. സതീശനും അലോഷ്യസ് സേവ്യറും; മുഖം കൊടുക്കാതെ മടങ്ങി
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഇരുവരും ഒരേ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി എസ്.എച്ച് കോളേജിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.
പരിപാടിയിൽ സംസാരിച്ച ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ വി.ഡി. സതീശൻ, അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുത്തില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്.
കോളേജിലെ തന്റെ പഴയ ഓർമ്മകളും സതീശൻ പങ്കുവെച്ചു. കോളേജിൽ പഠിച്ച സമയത്ത് ചെയ്ത കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നുവെങ്കിലും മാധ്യമങ്ങൾ ഉള്ളതിനാൽ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “അത് ഒരു വർഷത്തേക്കുള്ള വാർത്തയാകും. നല്ലതും അല്ലാത്തതുമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഈ സ്റ്റേജിൽ നിന്നാണ് ഞാൻ സംസാരിക്കാൻ പഠിച്ചത്. എന്റെത്രയും ഈ സ്റ്റേജിൽ കയറി പ്രസംഗിച്ച മറ്റൊരു വിദ്യാർത്ഥി ഉണ്ടാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടാണ് വി.ഡി. സതീശനും കെഎസ്‌യുവും തമ്മിൽ അഭിപ്രായഭിന്നത രൂപപ്പെട്ടത്. തിരുവനന്തപുരം ലോ കോളേജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.
ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ്‌എഫ്‌ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെയായിരുന്നു അലോഷ്യസിന്റെ വിമർശനം. സംഘടനയ്ക്ക് വേണ്ടി തെരുവിൽ പോരാടിയവരെയും കേസുകളിൽ പ്രതികളായ പ്രവർത്തകരെയും അവഗണിച്ച് എസ്‌എഫ്‌ഐ പശ്ചാത്തലമുള്ളവരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചിരുന്ന നേതാക്കൾ ഇപ്പോൾ കെഎസ്‌യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നതും തെറ്റായ പ്രവണതയാണെന്ന് അലോഷ്യസ് വിമർശിച്ചിരുന്നു. “കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ” എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് നിർബന്ധിതനായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, കെഎസ്‌യുവിന്റെ വിമർശനത്തോട് പരിഹാസരൂപത്തിലായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
The post തർക്കത്തിനിടെ ഒരേ വേദിയിൽ വി.ഡി. സതീശനും അലോഷ്യസ് സേവ്യറും; മുഖം കൊടുക്കാതെ മടങ്ങി appeared first on Starvision News Malayalam.
വിഴിഞ്ഞം ഓഹരി കൈമാറ്റം: വ്യക്തത തേടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
The post വിഴിഞ്ഞം ഓഹരി കൈമാറ്റം: വ്യക്തത തേടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് appeared first on Starvision News Malayalam.