മദ്യനയഅഴിമതി | Starvision News Malayalam
	1	</sy:updateFrequency>
മദ്യനയഅഴിമതി | Starvision News Malayalam
മദ്യനയക്കേസ്; കേജ്‌രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് 29 ന്, ഇ ഡിക്ക് നോട്ടീസ്
ന്യൂഡൽഹി: മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീ കോടതി ഈ മാസം 29 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.കേജ്‌രിവാളിന്റെ ഹർജിയിൽ കോടതി എൻഫോഴ്‌സ്‌‌‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ചു. ഹർജിയിലുള്ള കാര്യങ്ങളിൽ വ്യക്തത തേടിയാണ് കോടതി ഇഡിക്ക് നോട്ടീസ് നൽകിയത്. കേജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് ഹാജരായത്. ഈ വെള്ളിയാഴ്ച ഹർജിയിൽ വാദം [...]
The post മദ്യനയക്കേസ്; കേജ്‌രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് 29 ന്, ഇ ഡിക്ക് നോട്ടീസ് appeared first on Starvision News Malayalam.
ന്യൂഡൽഹി: മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീ കോടതി ഈ മാസം 29 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.കേജ്‌രിവാളിന്റെ ഹർജിയിൽ കോടതി എൻഫോഴ്‌സ്‌‌‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ചു. ഹർജിയിലുള്ള കാര്യങ്ങളിൽ വ്യക്തത തേടിയാണ് കോടതി ഇഡിക്ക് നോട്ടീസ് നൽകിയത്.