ഭർത്താവ് അറസ്റ്റിൽ | Starvision News Malayalam

ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്.

അമ്പൂരി സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനിയാണ് പരാതിക്കാരി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മേയിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകവീട്ടിൽ താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ നിരന്തരം മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

പണത്തിനായി ക്രൂരമായി മർദിച്ചതായും യുവതിയെ കെട്ടിയിട്ട് ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെ യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലിൽ അഭയം തേടി.

ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ വിവിധ വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചതെന്നാണ് പരാതി. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മുഹമ്മദ് സഹീറിനെ അറസ്റ്റ് ചെയ്തു.

The post ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ appeared first on Starvision News Malayalam.