ബെയ്‌ലി പാലം | Starvision News Malayalam
	1	</sy:updateFrequency>
ബെയ്‌ലി പാലം | Starvision News Malayalam
ഉരുൾപൊട്ടൽ: പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകുമെന്ന് മോഹൻലാൽ
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരകളായവരുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടമായി മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. പിന്നീട് ആവശ്യത്തിനനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റ നിമിഷംകൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നമ്മളെല്ലാവരും [...]
The post ഉരുൾപൊട്ടൽ: പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകുമെന്ന് മോഹൻലാൽ appeared first on Starvision News Malayalam.
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരകളായവരുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടമായി മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. പിന്നീട് ആവശ്യത്തിനനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റ നിമിഷംകൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, പോലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്.