ബാലരാമപുരം കൈത്തറി | Starvision News Malayalam

ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധം; തിരുവിതാംകൂർ രാജ കുടുംബം
തിരുവനന്തപുരം; നൂറ്റാണ്ടുകൾക്ക് മുൻപേ തിരുവിതാംകൂർ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാർ കൊട്ടാരത്തിലെ അം​ഗങ്ങൾ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറുമായ സഞ്ജന ജോൺ നിർമ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാ​ഗമായി കൊട്ടാരത്തിൽ എത്തിയപ്പോഴാണ് രാജകുടുംബാ​ഗങ്ങൾ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങൾ പങ്ക് വെച്ചത്.

1798-1810 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മയാണ് ബാലരാമപുരത്തെ നെയ്ത്തുകാർക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങൾ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികൾ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളിൽ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തിൽ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാ​ഗങ്ങളായ പൂയം തിരുനാൽ ​ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൽ ​ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാൽ മാർത്താണ്ഡ വർമ്മ, അവിട്ടം തിരുനാൾ ആദിത്യവർമ്മ എന്നിവർ പറഞ്ഞു.

ബാലരാമപുരം കൈത്തറികൾ മികച്ചതെന്ന് പറയുന്നത് രാജ പാരമ്പര്യം കൊണ്ട് മാത്രമല്ല. അതിന്റെ ​ഗുണമേൻമയും പ്രത്യേക ഘടകമാണ്. കേരളത്തിലെ ഏത് കാലവസ്ഥയ്ക്കും അനുയോജ്യമായ രീതിയുള്ള വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയിൽ നിന്നും ലഭിച്ചിരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നൈ രാജകുടുംബ അം​ഗങ്ങൾ ബാലരാമപുരം കൈത്തറി ഉപയോ​ഗിച്ചിരുന്നതിന്റെ തെളിവുകൾ കൊട്ടാരത്തിലെ ആദ്യകാല തമ്പുരാക്കൻമാരുടേയും, തമ്പുരാട്ടിമാരുടേയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പൂയം തിരുനാൽ ​ഗൗരി പാർവ്വതി ഭായി പറഞ്ഞു.

ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മ നെയ്ത്തുകാരെ ബാലരാമപുരത്ത് കൊണ്ട് വരുന്നതിന് മുൻപ് തന്നെ തലമുറകളായി അവർ ഈ നെയ്ത്ത് ജോലിയിൽ കഴിവ് തെളിയിച്ചിരുന്നവരാണ്. അതിനാൽ അത്രയേറെ പഴക്കം ഈ വ്യവസായത്തിന് ഉള്ളതായും രാജകുടുംബാം​ഗങ്ങൾ വ്യക്തമാക്കി.

കേന്ദ്ര സഹമന്ത്രി, വി. മുരളീധരൻ , സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, സി, ബാലരാമപുരം കൈത്തറി വികസന പദ്ധതിയുടെ പ്രോജക്ട് ഹെഡും ഹാൻഡക്സിന്റെ മുൻ ജിഎം കെ മുരളി കുമാർ, ​ഗായത്രി, വീവേഴ്‌സ് വില്ലേജ് ഫൗണ്ടർ ശോഭ വിശ്വനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

The post ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധം; തിരുവിതാംകൂർ രാജ കുടുംബം appeared first on Starvision News Malayalam.