ചേരാനല്ലൂർ അപകടമരണം | Starvision News Malayalam
ചേരാനല്ലൂർ അപകടമരണം: പൊലീസ് വീഴ്ച ഗുരുതരമെന്ന് റിപ്പോർട്ട്; ചിത്രം ബലമായി നീക്കിയതും ചൂണ്ടിക്കാട്ടൽ
കൊച്ചി: 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. കേസിന്റെ തുടക്കത്തിൽ തന്നെ നരഹത്യക്കുറ്റം ചുമത്താനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും, അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത, ഡ്രൈവിങ് ലൈസൻസില്ലാത്തയാളാണ് വാഹനമോടിച്ചതെന്നും അപകടശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന സമയത്ത് പൊലീസിന് അറിയാമായിരുന്നു. പ്രസക്തമായ വകുപ്പുകൾ ചുമത്താത്തതിനാൽ 17കാരന് എളുപ്പത്തിൽ ജാമ്യം ലഭിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരനായ അനന്തകൃഷ്ണന്റെ ഫോണിൽനിന്ന് 17കാരന്റെ ചിത്രം മനോജും അരുണും ചേർന്ന് ബലമായി നീക്കുന്നത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. എസ്.എച്ച്.ഒയും സി.ഐയും ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. 17കാരന്റെ പിതാവിന്റെയും ജഡ്ജിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചിത്രമാറ്റിയതെന്നാണ് നൽകിയ വിവരം. പ്രായപൂർത്തിയാകാത്തയാളുടെ ചിത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, അതിന്റെ പേരിൽ ചിത്രം ബലമായി നീക്കിയ നടപടി ന്യായീകരിക്കാനാവില്ലെന്നും റിപ്പോർട്ട് പറയുന്നു.
പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറിന്റെ സസ്‌പെൻഷൻ ഉത്തരവിലാണ് വീഴ്ചകൾ വിശദീകരിച്ചത്. എ.ഡി.ജി.പി. പി. വിജയൻ സ്റ്റേഷനിലെത്തി നടത്തിയ തെളിവെടുപ്പിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
The post ചേരാനല്ലൂർ അപകടമരണം: പൊലീസ് വീഴ്ച ഗുരുതരമെന്ന് റിപ്പോർട്ട്; ചിത്രം ബലമായി നീക്കിയതും ചൂണ്ടിക്കാട്ടൽ appeared first on Starvision News Malayalam.