ചിങ്ങമാസ പൂജകൾ | Starvision News Malayalam

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16ന് തുറക്കും; ദർശനം 17 മുതൽ
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഉഷഃപൂജയ്ക്കുശേഷം മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുന്ന ‘ഉൾക്കഴകം’ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും.

ചിങ്ങം ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ നടക്കും. അഞ്ചുദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് ക്ഷേത്രനട വീണ്ടും തുറക്കും. ചിങ്ങമാസ പൂജകൾക്കെത്തുന്ന ഭക്തർ ശബരിമലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

The post ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16ന് തുറക്കും; ദർശനം 17 മുതൽ appeared first on Starvision News Malayalam.