കെ.സി.എ | Starvision News Malayalam

കെ.സി.എയുടെ ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 21 മുതൽ; ഒന്നരമാസം നീളുന്ന വിപുലമായ ആഘോഷങ്ങൾ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന സാംസ്കാരികാഘോഷമായ ‘ഓണം പൊന്നോണം 2026’-ന്റെ പരിപാടികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ ഒമ്പതിന് നടക്കുന്ന സമാപനച്ചടങ്ങോടെ അവസാനിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി കലാ, കായിക, വിനോദ, സാമൂഹിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓണാഘോഷ സമിതി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.

കെ.സി.എയുമായുള്ള ദീർഘകാല പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ബി.എഫ്.സി ഹെഡ് ഓഫ് സെയിൽസ് അനൂജ് ഗോവിൽ പറഞ്ഞു. ഗാലക്‌സി അറേബ്യ ട്രേഡിങ് കമ്പനി ഡബ്ല്യു.എൽ.എൽ ‘സപ്പോർട്ട് സ്പോൺസർ’ ആയിരിക്കും. കെ.സി.എയുടെ മറ്റ് പ്രമുഖ സ്പോൺസർമാരും ആഘോഷങ്ങളുമായി സഹകരിക്കും.

പ്രധാന പരിപാടികൾ

ഓഗസ്റ്റ് 21ന് വൈകീട്ട് ഏഴിന് പരമ്പരാഗത കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ ഉദ്ഘാടനച്ചടങ്ങ് നടക്കും. ഓഗസ്റ്റ് 27, സെപ്റ്റംബർ അഞ്ച് തീയതികളിൽ കെ.സി.എ അംഗങ്ങൾക്കായി കായികമത്സരങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 28: ആകർഷകമായ ക്യാഷ് പ്രൈസുകളോടെ ദ്വീപ് തലത്തിൽ നടത്തുന്ന വടംവലി മത്സരം

ബാബു വർഗീസ്, റോയ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഓണസദ്യ സെപ്റ്റംബർ 11ന് നടത്തും. സെപ്റ്റംബർ 12, 17 തീയതികളിൽ കെ.സി.എ മ്യൂസിക് ടീം ‘സംഗീതസന്ധ്യ’ അവതരിപ്പിക്കും. അന്താരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന സാമൂഹിക നാടകാവതരണവും സെപ്റ്റംബർ 17ന് അരങ്ങേറും.

ഒക്ടോബർ ഒന്നിന് മികച്ച സമ്മാനങ്ങളോടെയുള്ള ഓപ്പൺ തിരുവാതിരക്കളി മത്സരം നടക്കും. ഒക്ടോബർ രണ്ടിന് കെ.സി.എ ഗ്രൗണ്ടിൽ ലേഡീസ് വിങ് സംഘടിപ്പിക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസ് പരിപാടി അരങ്ങേറും. ജൂലിയറ്റ് തോമസാണ് കൺവീനർ. എൽമി വിൻസെന്റ് കോഓർഡിനേറ്ററായിരിക്കും. കേരളത്തിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന സമാപനച്ചടങ്ങ് ഒക്ടോബർ ഒമ്പതിന് നടക്കും.

മത്സരങ്ങളും രജിസ്‌ട്രേഷൻ വിവരങ്ങളും

പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന വിവിധ മത്സരങ്ങൾക്ക് മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമാണ്.

പായസ മത്സരം — ഓഗസ്റ്റ് 28: മരിയ ജിബി: +973 33283350, അനു ജെറിഷ്: +973 36364830

വടംവലി — ഓഗസ്റ്റ് 28: ജോബി ജോർജ്: +973 39801678

ഓണപ്പാട്ട് — സെപ്റ്റംബർ 3: ലിൻസിമോൾ ജോസഫ്: +973 33346234

ഓണപ്പുടവ — സെപ്റ്റംബർ 4: ഷൈനി നിത്യൻ: +973 36692468, അലിൻ ജോഷി: +973 39398575

പഞ്ചഗുസ്തി — സെപ്റ്റംബർ 10: ജോഷി വിതയത്തിൽ: +973 37373466, ജെറിഷ് ജോണി: +973 39153296

തിരുവാതിര — ഒക്ടോബർ 1: സംഗീത ജോസഫ്: +973 39465464, ജോഫി ജെൻസൺ: +973 36792982

സ്പോൺസർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് കൺവീനർ ഷാജി പൊഴിയൂരുമായി 39625351 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് ഓണാഘോഷ സമിതി ചെയർമാൻ ജിതിൻ ജോസ്—38046995, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ—39068393 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post കെ.സി.എയുടെ ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 21 മുതൽ; ഒന്നരമാസം നീളുന്ന വിപുലമായ ആഘോഷങ്ങൾ appeared first on Starvision News Malayalam.