കൂട്ടത്താമസം | Starvision News Malayalam

കുടുംബമേഖലകളിലെ തൊഴിലാളി കൂട്ടത്താമസം നിയന്ത്രിക്കാൻ ബിൽ; 5,000 ദിനാർ വരെ പിഴ
മനാമ: ബഹ്‌റൈനിലെ കുടുംബ താമസമേഖലകളിൽ തൊഴിലാളികളുടെ കൂട്ടത്താമസം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണ നിർദേശം. നിയമലംഘകർക്ക് 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും തടവും വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തും.

എം.പി. മുഹമ്മദ് അൽ റിഫായി സമർപ്പിച്ച ബിൽ പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്ത് വോട്ടിനിടും.

പരസ്പരം അടുത്ത ബന്ധുക്കളല്ലാത്ത അഞ്ചിലധികം പേർ ഒരുമിച്ച് താമസിക്കുന്ന വീടുകളെയും കെട്ടിടങ്ങളെയും കൂട്ടത്താമസ കേന്ദ്രങ്ങളായി കണക്കാക്കാനാണ് നിർദേശം. ഇത്തരം ആവശ്യങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകുന്ന ഉടമകൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ അറിയിക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന തൊഴിലുടമകൾക്കും നിയമം ബാധകമാകും.

ഓരോ ഗവർണറേറ്റിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ നഗരാസൂത്രണ അതോറിറ്റിയും മുനിസിപ്പാലിറ്റിയും ചേർന്ന് കണ്ടെത്തണമെന്നും ബില്ലിൽ പറയുന്നു. നിയമലംഘനങ്ങൾ പരിശോധിക്കാൻ മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം നൽകാനും നിർദേശമുണ്ട്.

ലംഘനം കണ്ടെത്തിയാൽ തിരുത്താൻ നിശ്ചിത സമയം നൽകും. അതിനുശേഷവും മാറ്റമുണ്ടായില്ലെങ്കിൽ കെട്ടിടത്തിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാം. ജീവനോ സ്വത്തിനോ ഗുരുതരമായ ഭീഷണിയുള്ള സാഹചര്യങ്ങളിൽ മുന്നറിയിപ്പില്ലാതെ തന്നെ കണക്ഷനുകൾ വിച്ഛേദിക്കാനും അധികാരമുണ്ടാകും. 500 മുതൽ 5,000 ദിനാർ വരെ പിഴയോ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷയായി നിർദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ നിലവിലുള്ള താമസക്രമീകരണങ്ങൾ നിയമവിധേയമാക്കാൻ മൂന്ന് മാസം അനുവദിക്കും.

നിലവിലെ നിയമങ്ങൾ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ പര്യാപ്തമാണെന്നും പുതിയ നിയമം ഉത്തരവാദിത്തങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാമെന്നും മുൻസിപ്പാലിറ്റി-കാർഷിക കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. നോർത്തേൺ, സതേൺ മുനിസിപ്പൽ കൗൺസിലുകളും സമാന നിലപാടെടുത്തു. ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ, ജനറൽ ഫെഡറേഷൻ ഓഫ് ബഹ്‌റൈൻ ട്രേഡ് യൂണിയൻസ് എന്നിവർ ബില്ലിനെ പിന്തുണച്ചു.

The post കുടുംബമേഖലകളിലെ തൊഴിലാളി കൂട്ടത്താമസം നിയന്ത്രിക്കാൻ ബിൽ; 5,000 ദിനാർ വരെ പിഴ appeared first on Starvision News Malayalam.