ഓണാശംസകൾ | Starvision News Malayalam

ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശത്തിന് ഓണം കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ലോകമെമ്പാടുമുള്ള മലയാളികൾ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന മനോഹരമായ ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. വള്ളംകളി, തനത് കലാരൂപങ്ങൾ, സംഗീതം, വിവിധ കായിക മത്സരങ്ങൾ എന്നിവ ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പൈതൃകവും തനതായ മൂല്യങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് ഓണം. ഉത്സവം സമൂഹത്തിൽ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

The post ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും appeared first on Starvision News Malayalam.

വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കി: വി ഡി സതീശൻ
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, ആഘോഷങ്ങളിലൂടെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ മഹനീയ സങ്കൽപ്പമായ ഓണം ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന അഭിമാനകരമായ ഉത്സവമാണെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന ബോധവും പരസ്പര സ്‌നേഹവും നൽകുന്നതാണ് ഓരോ ഓണാഘോഷവും.

സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കാലത്ത് ജാതി-മത വ്യത്യാസങ്ങൾ മറന്ന് കേരളീയർ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ സന്ദേശം കൂടിയാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഓണം ആഘോഷിക്കുകയാണെന്നും അവർക്കെല്ലാം ഊഷ്മളമായ ഓണാശംസകൾ നേരുന്നതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇത്തവണത്തെ തിരുവോണം എല്ലാവർക്കും സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും നൽകുന്നതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

The post വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കി: വി ഡി സതീശൻ appeared first on Starvision News Malayalam.