ഇ.ഡി | Starvision News Malayalam

മാസപ്പടി കേസ് സി.ബി.ഐക്ക് വിടണം; എസ്.ഐ.ടി ഉത്തരവിൽ നിയമപ്രശ്നമെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ഇ.ഡി കത്ത് നൽകിയത് ഡി.ജി.പിക്കാണെന്നും, എന്നാൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി തന്നെ ആരോപണവിധേയനായ സാഹചര്യത്തിൽ എസ്.ഐ.ടി അന്വേഷണം വിശ്വാസയോഗ്യമല്ലെന്നാണ് ഷോൺ ജോർജിന്റെ വിമർശനം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് പറഞ്ഞത് ആഭ്യന്തര മന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസിൽ പലരും പണം വാങ്ങിയിട്ടുണ്ടെന്നും സംഘടനകളും മാധ്യമങ്ങളും ഉൾപ്പെടെ നിരവധി പേർക്ക് പണം ലഭിച്ചതായും ഷോൺ ജോർജ് പറഞ്ഞു. എന്നാൽ അധികാര സ്ഥാനങ്ങളിൽ ഇരുന്നവരാണ് പണം വാങ്ങിയതെന്നതാണ് വിഷയത്തിന്റെ ഗൗരവമെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയും കേസിൽ ആരോപണവിധേയനാണെന്നും എസ്.ഐ.ടി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമോയെന്നും ഷോൺ ജോർജ് ചോദിച്ചു. നിലവിലെ അന്വേഷണം തെളിവുകൾ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്തതായി പറയുന്ന ഡയറിയിലെ രേഖകൾ ഉദ്ധരിച്ചാണ് ഷോൺ ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പ്രമുഖ നേതാക്കളുടെ പേരുകൾ രേഖകളിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

തന്റെ കൈവശം ലഭിച്ച രേഖകളിൽ ബി.ജെ.പി നേതാക്കളുടെ പേരുകളില്ലെന്നും, രേഖകൾ മറുനാടൻ ഷാജൻ അയച്ചുതന്നതാണെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി കേസിൽ സ്വതന്ത്രവും വിശ്വാസയോഗ്യവുമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

The post മാസപ്പടി കേസ് സി.ബി.ഐക്ക് വിടണം; എസ്.ഐ.ടി ഉത്തരവിൽ നിയമപ്രശ്നമെന്ന് ഷോൺ ജോർജ് appeared first on Starvision News Malayalam.