ആരോഗ്യ ഇൻഷുറൻസ് ഫീസ് | Starvision News Malayalam

പ്രവാസി ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് മാറ്റിവെക്കണം; ബഹ്‌റൈൻ പാർലമെന്റിന്റെ അടിയന്തര നിർദേശത്തിന് അംഗീകാരം
മനാമ: സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് താൽക്കാലികമായി മാറ്റിവെക്കണമെന്ന അടിയന്തര നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി. നിർദേശം തുടർനടപടികൾക്കായി മന്ത്രിസഭയ്ക്ക് കൈമാറി. ബന്ധപ്പെട്ട അധികൃതർ, പ്രത്യേകിച്ച് എൽ.എം.ആർ.എയും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും, ഫീസ് നടപ്പാക്കുന്നതിനുള്ള വ്യക്തവും ഏകോപിതവുമായ സംവിധാനം രൂപീകരിക്കുന്നതുവരെ പിരിവ് മാറ്റിവെക്കണമെന്നാണ് ആവശ്യം.

ഹസ്സൻ ഇബ്രാഹിം ഉൾപ്പെടെ അഞ്ച് എം.പിമാർ അവതരിപ്പിച്ച നിർദേശത്തിൽ, പുതിയ ഫീസ് കമ്പനികൾക്ക് അധിക സാമ്പത്തിക-ഭരണപരമായ സമ്മർദം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് ഇതിനകം അംഗീകൃത ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാൽ, ഒരേ തൊഴിലാളിക്കായി ഇരട്ട ഇൻഷുറൻസ് ചെലവ് വരാനുള്ള സാധ്യതയുണ്ടെന്നും എം.പിമാർ പറഞ്ഞു.

അംഗീകൃത കമ്പനികളിൽ നിന്ന് നിലവിൽ ഇൻഷുറൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങളുടെ പോളിസികൾ അംഗീകരിക്കുക, അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെ പട്ടികയും പുതിയ നടപടിക്രമങ്ങളും വ്യക്തമായി അറിയിക്കുക, ഫീസ് നിരക്കുകൾ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി പുനഃപരിശോധിക്കുക എന്നിവയും നിർദേശത്തിലുണ്ട്. വർക്ക് പെർമിറ്റിന്റെയും താമസാനുമതിയുടെയും നടപടികളുമായി ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ബന്ധിപ്പിക്കുന്ന ഏകീകൃത സംവിധാനം വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

ഇതിനിടെ, താമസനിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്കുള്ള ബാങ്കിംഗ്, അടിയന്തരമല്ലാത്ത ആരോഗ്യസേവനങ്ങൾ ഉൾപ്പെടെയുള്ള ചില സേവനങ്ങൾ നിയന്ത്രിക്കാൻ ദേശീയ സംവിധാനം രൂപീകരിക്കണമെന്ന മറ്റൊരു അടിയന്തര നിർദേശത്തിനും പാർലമെന്റ് അംഗീകാരം നൽകി. സേവനം തേടിയെത്തുന്ന നിയമലംഘകരെക്കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങൾ അധികൃതരെ അറിയിക്കണമെന്ന വ്യവസ്ഥയും നിർദേശത്തിലുണ്ട്. അടിയന്തര ചികിത്സയും നിയമപരമായി ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളും തടയരുതെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

The post പ്രവാസി ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് മാറ്റിവെക്കണം; ബഹ്‌റൈൻ പാർലമെന്റിന്റെ അടിയന്തര നിർദേശത്തിന് അംഗീകാരം appeared first on Starvision News Malayalam.