അൽ ഫുർഖാൻ സെൻ്റർ | Starvision News Malayalam

അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ ക്യാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു
മനാമ: അൽ ഫുർഖാൻ സെൻ്റർ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ അവലോകന സംഗമം സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെൻ്റർ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എസ്.എം (ISM) സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അവലോകന പ്രഭാഷണം നടത്തി.

ഐ.എസ്.എം സംസ്ഥാന വ്യാപകമായി “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന പ്രമേയത്തിൽ നടത്തിവരുന്ന പ്രബോധന പരിപാടികളുടെ ഭാഗമായാണ് അൽ ഫുർഖാൻ സെൻ്റർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, സ്ക്വാഡ് പ്രവർത്തനങ്ങൾ, ഡിജിറ്റൽ മീഡിയ പ്രചാരണങ്ങൾ, വിദ്യാർത്ഥി സംഗമം തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടന്നു വരുന്നു.

കഴിഞ്ഞ മാസം ആരംഭിച്ച ക്യാമ്പയിൻ ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗവും പ്രഭാഷകനുമായ ഡോ. ഈസാ ജാസിം അൽ മുതവ്വയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചിരുന്നു.

അൽ ഫുർഖാൻ സെൻ്റർ നടത്തിവരുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അവലോകന പ്രഭാഷണത്തിൽ ഷുക്കൂർ സ്വലാഹി പറഞ്ഞു. ഗൾഫു രാജ്യങ്ങളിൽ നിന്നും  ബഹ്‌റൈനിലാണ്  കാംപെയിൻ ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു. ഇസ്‌ലാമിക പ്രബോധനം ഓരോ മുസ്‌ലിമിന്റെയും നിർബന്ധ ബാധ്യതയാണെന്നും കഴിവനുസരിച്ച് അത് നിർവ്വഹിക്കാൻ എല്ലാ വിശ്വാസികളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഉണർത്തി.

പരിപാടിയിൽ അൽ ഫുർഖാൻ സെൻ്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. MSM ജനറൽ സെക്രട്ടറി ജംഷീദ് സുല്ലമി ആശംസാ പ്രസംഗവും ഷെയ്ഖ് സ്വലാഹുദ്ദീൻ അയ്യൂബി ചുഴലി ഉദ്ബോധനവും നടത്തി. ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ഹിഷാം കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

മൂസാ സുല്ലമി, ഷറഫുദ്ദീൻ അടൂർ, ബഷീർ മദനി, ബാസിൽ സ്വലാഹി, മാഹിൻ കൊയിലാണ്ടി, മുജീബ് റഹ്‌മാൻ എടച്ചേരി, മുഹമ്മദ് ശാനിദ്, യൂസഫ് കെ.പി., മുബാറക് വി.കെ., അബ്ദുൽ ബാസിത്, അസ്ജദ് കല്ലായി, മുസ്ഫിർ, നസീഫ്, ആഷിക്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസഫ്, സജ്‌ല മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ ക്യാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു
​മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു.

ആധുനിക ലോകം നേരിടുന്ന ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും പരിഹാരമായി സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ചത്. ദുർബലരെയും വയോജനങ്ങളെയും ചേർത്തുവെക്കുകയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചുതരികയും ചെയ്ത പ്രവാചക മാതൃക, ആരും സമൂഹത്തിൽ അദൃശ്യരാകരുതെന്ന സന്ദേശമാണ് നൽകുന്നത് എന്ന് എം എം അക്ബർ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ ഉൽബോധിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ​കേരള സർക്കാർ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രത്യേക സെഷനിൽ അബ്ദുൽ ലത്തീഫ് അഹമ്മദ് ബോധവൽക്കരണ സന്ദേശം നൽകി. അൽ ഫുർഖാൻ യുവജന വിഭാഗം തയ്യാറാക്കിയ ഡോക്യുമെൻ്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസാ സന്ദേശം അൽ ഫുർഖാൻ വൈസ് പ്രസിഡൻ്റ് സുഹൈൽ മേലടി വേദിയിൽ വായിച്ചു.

​വിജയ് മുഖ്യ (മനാമ ക്ഷേത്രം), റവ. ഫാദർ പി. രാജൻ (ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള), ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (ജനറൽ സെക്രട്ടറി കെ.എം.സി.സി ബഹ്‌റൈൻ ), ബിനു കുന്നന്താനം (ഒ.ഐ.സി.സി ജനറൽ സെക്രട്ടറി) അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി ഗ്ലോബൽ സെക്രട്ടറി), സാമൂഹിക പ്രവർത്തകൻ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അൽഫുർഖാൻ മലയാള വിഭാഗം ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. മൂസ സുല്ലമി, ഷറഫുദ്ദീൻ, ബഷീർ മദനി, മാഹിൻ, മുജീബ്, ശാനിദ്, അബ്ദുൽ ഹക്കീം, യൂസഫ് കെ.പി, ഫിറോസ് ഒതായി, മുബാറക്, ഹിഷാം കുഞ്ഞമ്മദ്, അബ്ദുൽ ബാസിത്, അസ്ജദ്, മുസ്ഫിർ, നസീഫ്, ആഷിക്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസുഫ്, സജ്ല മുബാറക് സഫ ബാസിത്ത്, സീനത്ത് മുഹമദ്, നസീമ അബുൽ മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.