മനാമ: ഈ പകർച്ചവ്യാധി സാഹചര്യത്തിൽ ഐ സി ആർ എഫ് ന്റെ പ്രവർത്തനങ്ങളെ പിന്തുണച്ച് അൽ തൗഫീഖ് മെയിന്റനൻസ് സർവീസസ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ എൻ പദ്മനാഭൻ 500 കിറ്റുകൾ സംഭാവന ചെയ്തു. ഫുഡ് കിറ്റിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), ഡാൽ പയറ് (1 കിലോഗ്രാം), ഗ്രീൻ മംഗ് ലെന്റിൽ (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടിൽ), ടീ പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത ചെന പയറ് (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകൾ), ലോംഗ് ലൈഫ് പാൽ (2 ലഫ്റ്റർ) തുടങ്ങിയവ ഉൾപ്പെടുന്നു .ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 5000 ത്തോളം അംഗങ്ങൾക്ക് ഏകദേശം രണ്ട് ആഴ്ചയോളം മതിയായ 1000 കിറ്റുകൾ (കുടുംബ, ബാച്ചിലർ കിറ്റുകൾ) ഇതുവരെ ഐസിആർഎഫ് വിതരണം ചെയ്തു. ഐ സി ആർ എഫ് ന് ഇത്തരമൊരു സാഹചര്യത്തിൽ ഉദാരമായി സംഭാവന ചെയ്ത കെ എൻ പത്മനാഭനെയും (അൽ തൗഫീഖ് മെയിന്റനൻസ് കമ്പനി) അതുപോലെ സാമ്പത്തികമായി പിന്തുണച്ച ബഹ്റൈൻ ഇന്ത്യ സൊസൈറ്റി യെയും ചെയർമാൻ അരുൾദാസ് തോമസ് അഭിനന്ദിച്ചു.കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും 39224482 എന്ന നമ്പറിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് അല്ലെങ്കിൽ 39653007 എന്ന നമ്പറിൽ ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂരുമായി ബന്ധപ്പെടുക.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ