ബഹ്റൈനിലെ ഫുൾടൈം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹറിൻ മലയാളി മീഡിയ ഫോറം (BMMF ) ടുഗദർ വി കെയർ, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ,എന്ന ചാരിറ്റി പ്രവർത്തകരുടെയും മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്മെൻറ്സ്ൻറെയും സംയുക്ത സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം തുടരുന്നു.
കോറോണയ്ക് മുൻപ് ജോലി ചെയ്തു നല്ല രീതിയിൽ കഴിഞ്ഞ പലർക്കും ഭക്ഷണത്തിനോ റൂം വാടക കൊടുക്കനോ പറ്റാത്ത അവസ്ഥയാണുള്ളത്. ക്ളീനിംഗ് കമ്പനി തൊഴിലാളികൾ, പാർട്ട് ടൈം വീട്ട് ജോലിക്കാർ , ശമ്പള കുടിശികയുള്ള കമ്പനി തൊഴിലാളികൾ ,വിസയോ മറ്റു രേഖകളോ ഇല്ലാതെ നാട്ടിലും ജോലിക്കും പോകാൻ കഴിയാത്തവർ തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിലാണ് ബഹറൈൻ മലയാളി മീഡിയ ഫോറം പ്രഥമ പരിഗണന നൽകുന്നത്. കൊറോണ വൈറസ് വ്യാപനം തടയാനായി സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതോടൊപ്പം മാസ്കുകൾ, ഭക്ഷണപ്പൊതികൾ, പാചകം ചെയ്യാൻ ആവശ്യമായ ഭക്ഷണ കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്തു. ആൻറണി പൗലോസ്, ഹൊസൈൻ ഗാരൻ , ബഹറൈൻ മലയാളി മീഡിയ ഫോറം എസ്സ്ക്യൂട്ടീവ് അംഗങ്ങളായ സേതുരാജ് കടയ്ക്കൽ,രാജീവ് വെള്ളിക്കോത്ത് ,ജോമോൻ കുരിശിങ്കൽ,അശോക് കുമാർ ബിജു ഹരിദാസ് ,സുബീഷ് കുമാർ,സനുരാജ് , സന്ദീപ് എന്നിവർ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വരുംദിനങ്ങളിൽ ഭക്ഷണ വിതരണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾക്ക് 36219358, 36658390, 33483381എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.