Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മാത്രം കൊറോണയെ തുടര്‍ന്ന് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം സ്വദേശിയായ ഇര്‍ഷാദ്, പാറശ്ശാല സ്വദേശിനിയായ തങ്കമ്മ . തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസ വര്‍ഗ്ഗീസ്  എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 51 ആയി.

Read More

മനാമ: ബഹറിനിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. 35 വയസുള്ള വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 131 ആയി. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

ലണ്ടൻ / ന്യൂഡൽഹി: ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണ് എന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യുകെ മരുന്ന് നിര്‍മ്മാണ കമ്പനിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിന്റെ 1 ബില്ല്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. ഈ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ മരുന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡാര്‍ പൂനാവാല പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്‌സിന്റെ 300 ബില്ല്യണ്‍ ഡോസുകള്‍ 2020 ഡിസംബറോടെ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷ. പാൻഡെമിക് സമയത്ത് വാക്‌സിനിൽ നിന്ന് ലാഭം നേടാൻ ശ്രമിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Read More

കൊച്ചി: സ്വർണ്ണക്കള്ളക്കടത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് കേസ് ഏറ്റെടുത്തു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ പ്രതിചേർത്താണ് കേസ് എടുത്തത്. കേസിൽ അന്വേഷണം നടത്തുന്ന മൂന്നാമത്തെ കേന്ദ്ര ഏജൻസി ആണ് എൻഫോഴ്‌സ്‌മെന്റ്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ഹവാല, കള്ളപ്പണ ഇടപാടുകൾ ആണ് ഇഡി അന്വേഷിക്കുക. ഇപ്പോൾ പിടിയിലായ പ്രതികളെ അടുത്ത ദിവസം തന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

Read More

മനാമ: വിദ്യാഭ്യാസ തൊഴിൽ അഭിരുചികളെ കുറിച്ച് അറിയുന്നതിനും , അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഓൺലൈൻ അഭിരുചി പരീക്ഷ തയ്യാറാക്കി ലിവ് ടു സ്മൈൽ ശ്രദ്ധേയമാകുന്നു. വാണിജ്യോദ്ദേശത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം സമകാലിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രോമോ കോഡ് നൽകി പൂർണമായും സൗജന്യമായി നൽകുകയാണ്. വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന അഭിരുചികൾ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുക എന്നതാണ് അഭിരുചി പരീക്ഷകളുടെ ദൗത്യം. വിദ്യാർഥികൾ തുടർ പഠനത്തിനു തയ്യാറാകുന്ന ഈ സമയത്ത് അനുയോജ്യമായ പ്ലസ് ടു ഓപ്‌ഷനുകളും ഉന്നത പഠന മേഖലയും കൃത്യമായി തിഞ്ഞെടുക്കാൻ ലിവ് ടു സ്മൈലിന്റെ അഭിരുചി പരീക്ഷ വിദ്യാർത്ഥികളെ സഹായിക്കും. ഇംഗ്ലീഷിന് പുറമെ മലയാളം, കന്നഡ, തമിഴ് എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ലിവ് ടു സ്‌മൈലിന്റെ ഓൺലൈൻ ആപ്റ്റിട്യൂട് ടെസ്റ്റ്‌ ഇപ്പോൾ ലഭ്യമാണ്. ഭാഷാപരവും സാമ്പത്തികവുമായ വെല്ലുവിളികൾ കാരണം സമൂഹത്തിൽ താഴെത്തട്ടിലുള്ളവർക്ക് ഇവ അപ്രാപ്യമാകുന്നു എന്ന തിരിച്ചറിവാണ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ പരീക്ഷകൾ ലഭ്യമാക്കുന്നതിലൂടെ മറികടക്കാൻ ഉദ്ദേശിക്കുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം…

Read More

തിരുവനന്തപുരം: കേരളത്തിൽ 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,032 ആണ്. ഇന്ന് 785 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 87 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 109 പേര്‍. ഇന്ന് കോവിഡ് മൂലം ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ നാരായണന്‍ (75) ആണ് മരണമടഞ്ഞത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ന് 272 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101, എറണാകുളം 92, മലപ്പുറം 61, തൃശൂര്‍ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, കോട്ടയം 12, ഇടുക്കി 1,…

Read More

മനാമ: ബഹ്റൈനിലെ പൊതുസമൂഹത്തിൽ യഥാർത്ഥ സാമൂഹിക പ്രവർത്തനം നടത്തുകയും സ്വന്തം ജീവിതത്തിൽ ഒന്നും സമ്പാദിക്കാൻ കഴിയാതെ പോകുകയും ചെയ്ത ബഹറിൻ മലയാളികളുടെ മനസ്സിൽ ഏറെ ഇടം നേടിയ വ്യക്തിത്വമായിരുന്നു സാം അടൂർ. മരണപ്പെട്ട സാമിൻറെ കുടുംബത്തിനായി വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന സഹായങ്ങൾ ഏറെ മഹത്തരമാണ്. എന്നാൽ സാമിൻറെ കുടുംബത്തിൻറെ പേരിൽ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന പിരിവിന് സുതാര്യത ആവശ്യമാണ്. ബഹ്‌റൈനിൽ സ്വന്തം ശമ്പളം ഉൾപ്പടെ എടുത്ത് ചാരിറ്റി പ്രവർത്തനം നടത്തിയിരുന്ന സാം അടൂരിൻറെ കുടുംബത്തിനെ സഹായിക്കാനായി ചാരിറ്റി പിരിവ് നടത്തുമ്പോൾ സ്ഥിരമായി ചിലർ നടത്തുന്ന തട്ടിപ്പുകൾ സാമിൻറെ പേരിലും നടത്തരുതെന്നും ഓർമ്മപ്പെടുത്തുന്നു. ഈ മുന്നറിയിപ്പ് തട്ടിപ്പു നടത്തുന്നവർക്ക് മാത്രം ബാധകമാണ്. സാമിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപേ പിരിവ് തുടങ്ങിയതും , ജീവിച്ചിരുന്നപ്പോൾ സാമിനെ സഹായിക്കാതെ ആട്ടിയോടിച്ച ചിലർ ഇന്ന് സാമിൻറെ പേരിൽ കള്ളകണ്ണുനീർ പൊഴിക്കുന്നതും,അഭിനയിക്കുന്നതും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനാണ് എന്ന് നിരവധി പരാതികൾ വന്നിരുന്നു. ആരോപണ വിധേയവർ ഇത്തരത്തിലുള്ള നിരവധി…

Read More

മനാമ: കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ കഴിഞ്ഞ മാർച്ചിൽ താംകീൻ പ്രഖ്യാപിച്ച “ബിസിനസ് തുടർച്ച പിന്തുണാ പദ്ധതി” മൂന്ന് മാസത്തേക്ക് കൂടി നീട്ടുമെന്നും ഗ്രാന്റ് തുക വർദ്ധിപ്പിക്കുമെന്നും പദ്ധതിയുടെ ബജറ്റ് വർദ്ധിപ്പിക്കുമെന്നും “തംകീൻ” ലേബർ ഫണ്ട് സിഇഒ ഡോ. ഇബ്രാഹിം ജനാഹി പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കാൻ നാഷണൽ ടാസ്ക് ഫോഴ്സ് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് പ്രവർത്തനച്ചെലവിന്റെ ഭാഗമായി സാമ്പത്തിക ധനസഹായം നൽകുന്നതിനായിട്ടാണ് “ബിസിനസ് തുടർച്ച പിന്തുണ” പ്രോഗ്രാം ആരംഭിച്ചത്. ഇതിന്റെ രണ്ടു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2020 ജൂലൈ വരെ സജീവമാക്കിയ രണ്ടാം ഘട്ടത്തിന്റെ കാലാവധിയാണ് മൂന്നു മാസം കൂടി നീട്ടിയത്.  15,600 ലധികം ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് പിന്തുണ നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. 1914 ബ്യൂട്ടി സലൂണുകൾ, 393 റെസ്റ്റോറന്റുകളും കഫേകളും, 346 ട്രാവൽ ആൻഡ് ടൂറിസം ഓഫീസ്,…

Read More

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂവായിരം രൂപയില്‍ താഴെ മാത്രം. ദുബായില്‍ താമസമാക്കിയ ഫരീദിന്റെ ഉടമസ്ഥതയില്‍ അവിടെ ആഡംബര ജിംനേഷ്യവും, കാറുകളുടെ വര്‍ക്ക് ഷോപ്പ് എന്നിവ ഉണ്ടെങ്കിലും നാട്ടിൽ വായ്പയും, ജപ്തി നടപടിയുമാണ്. അക്കൗണ്ടുകളിലൊന്നും ഒരുപാട് കാലമായി ഇടപാടുകള്‍ നടന്നിട്ടില്ല. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്‍കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.അമ്പത് ലക്ഷം രൂപ വായ്പയെടുത്ത സഹകരണ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപയാണ്. മൂന്നുപീടികയിലെ വീട്ടില്‍ നടത്തിയ റെയ്ഡുകളിലാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

Read More

കൊല്ലം: കൊല്ലത്ത് ഹോം ക്വാറൈന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങി മരിച്ചു.ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായാണ് ഗ്രേസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയൂരില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഗ്രേസി ചികിത്സയ്ക്കായി എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരോട് ഹോം ക്വാറൈന്റീനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്.

Read More