
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രക്തദാനത്തെക്കുറിച്ചുള്ള ആശയങ്ങൾ വികസിപ്പിച്ചെടുക്കാനായി ഒരു സന്ദർഭം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. “രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ അവരുടെതായ സങ്കല്പത്തിലൂടെ ചിത്രം വരയ്ക്കേണ്ടതാണ്. 10 വയസ്സ് മുതൽ 18 വയസ്സ് വരെയാണ് മത്സരാർത്ഥികളുടെ പ്രായപരിധി. ജൂൺ 14 വരെ ചിത്രങ്ങൾ അയക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/DCpEJl5s3j19t9RBr2MP1l
കൂടുതൽ വിവരങ്ങൾക്കായി 39125828, 35115998, 38978535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജൂൺ 19 വെള്ളിയാഴ്ച വൈകീട്ട് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ ബിഡികെ ബഹ്റൈൻ നടത്തുന്ന ലോക രക്താദിനാഘോഷ പരിപാടിയിൽ വിജയികളായ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ ബിഡികെ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

