റോം: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. മെസി ലോക താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആറാം തവണയാണ്. അമേരിക്കയുടെ ലോകകപ്പ് ജേതാവ് മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. ലിവർപൂളിന്റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ. 2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലിവർപൂളിന്റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. ലിവർപൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാന്പ്യന്മാരാക്കിയ ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.