ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ (ടി.എൻ ശേഷൻ ) അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് (ഞായർ) രാത്രി 9.30 മണിയോടെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് മരണം സംഭവിച്ചത്. പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി.എൻ. ശേഷൻ 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു.
1955 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു ടിഎൻ ശേഷൻ. നേരത്തെ 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 ൽ സർക്കാരിനു നൽകിയ സേവനങ്ങൾക്ക് റാമോൺ മഗ്സെസെ അവാർഡും നേടിയിട്ടുണ്ട്.