കൊച്ചി : മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനും താഹ ഫസലിനും ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യം നിഷേധിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ പൊലീസ് കോടതിയെ സമർപ്പിച്ചു. സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതു പരിശോധിച്ച ശേഷമായിരുന്നു കോടതി ഉത്തരവ്.
Trending
- കൊച്ചിയിൽ പാലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു, ജൂതവനിതകൾക്കെതിരെ കേസ്
- ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്
- ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റര്‍
- പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്
- മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീണു മരിച്ചു
- എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനികൾ തമ്മിലുള്ള വിഷയം; പാർട്ടി ചർച്ച ചെയ്യേണ്ടതില്ല; എം വി ഗോവിന്ദൻ
- കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വിസി
- പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ