തിരുവനന്തപുരം : മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് സംഭവം. മജിസ്ട്രേറ്റ് ദീപ മോഹനെയാണ് പൂട്ടിയിട്ടത്. കെ.എസ്.ആർ.ടി. ഡ്രൈവർ പ്രതിയായ വാഹനാപകട കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെതുടർന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ ആണ് മജിസ്ട്രേറ്റിനെ പൂട്ടിയിട്ടത്. റിമാൻഡ് പ്രതിയെ അഭിഭാഷകർ എത്തി മോചിപ്പിക്കാൻ ശ്രമിച്ചെന്നും പരാതി. മജിസ്ട്രേറ്റിനെ മോചിപ്പിച്ചത് സിജെഎം. ക്രിമിനൽ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനമാണ് മജിസ്ട്രേട്ടിന്റേത്. ജാമ്യം നിഷേധിച്ചത് ശരിയായ തീരുമാനം അല്ലെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി.പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാണിയുടെ ജാമ്യമാണ് റദ്ദാക്കിയത്.
Trending
- ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം: മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
- മുകേഷിന് 14.98 കോടിയുടെ സ്വത്ത്, രണ്ട് കാർ; കൈവശമുള്ളത് 50,000 രൂപ
- ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം
- എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞു; കെ.സുരേന്ദ്രൻ
- വീസ തട്ടിപ്പ്: നേടിയത് കോടികൾ; അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ
- നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; 4 പേർ പിടിയിൽ
- നടൻ ഗോവിന്ദ ശിവസേനയിൽ; സ്ഥാനാർഥിയായേക്കും
- കൈ വെട്ട് പരാമർശം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ്