മനാമ :ലോകത്തിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മിക്സഡ് മാർഷൽ ആർട്സ് സംഘടനയാണ് ബഹറിൻ രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ രക്ഷാധികാരി ആയിട്ടുള്ള ബ്രേവ് കോമ്പാറ്റ് ഫെഡറേഷൻ. ബ്രേവ് കോമ്പാറ്റ് ഫെഡറേഷന്റെ 2019ലെ ശേഷിക്കുന്ന പ്രദർശനങ്ങളുടെ കലണ്ടർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ വർഷം കൂടുതലായി അഞ്ച് പ്രദർശനങ്ങൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഫിലിപ്പൈൻസ്, ഇന്ത്യ, ബഹറിൻ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഈ വർഷാവസാനത്തിന് മുൻപ് പരിപാടിക്ക് ആതിഥേയത്വം വഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ നാലിന് അബുദാബിയിലും ഒക്ടോബർ 25ന് ഫിലിപ്പൈൻസിലും പരിപാടി അവതരിപ്പിക്കും. നവംബറിൽ ഇന്ത്യയിലും ബഹ്റൈനിലും ഡിസംബറിൽ സൗത്ത് ആഫ്രിക്കയിൽ സൗദി അറേബ്യയിലും പരിപാടികൾ സംഘടിപ്പിക്കും. സമ്മിശ്ര ആയോധനകലയുടെ ഒളിമ്പിക്സിന് ആയി ബഹറിനിൽ എത്തുന്ന അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം അത്ലറ്റുകളുമായി ഇൻറർനാഷണൽ കോംബാറ്റ് വീക്കിൽ ഇൻറർനാഷണൽ മിക്സഡ് മാർഷൽ ആർട്സ് ഫെഡറേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ പതിപ്പ് അവതരിപ്പിക്കും. ഒരു കലണ്ടർ വർഷത്തിൽ നാല് ഭൂഖണ്ഡങ്ങളിൽ വീണ്ടും പരിപാടികൾ അവതരിപ്പിക്കുന്നത് സംഘടനയുടെ മറ്റൊരു നാഴികക്കല്ലാണെന്ന് കോംബാറ്റ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ഷാഹിദ് ബഹറിനിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.