മനാമ: ബോബൻ സാമുവെൽ സംവിധാനം ചെയ്ത് നമിത പ്രമോദ് അഭിനയിച്ച ‘അൽമല്ലു’ എന്ന ചിത്രം ബഹറിനിലെ ഇന്ത്യൻ ക്ലബ്ബിൽ നാളെ ലോഞ്ച് ചെയ്യും.ഈ പരിപാടിയിൽ മുഖ്യാതിഥിയായി നമിത പ്രമോദും, വിശിഷ്ട അതിഥിയായി ബോബൻ സാമുവെലും പങ്കെടുക്കും. ഈ ചിത്രത്തിലെ പുതുമുഖ നായക നടൻ ഫാരിസ്, സിനിമയിലെ മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ്, അനഘ എസ് ലാൽ എന്നിവർ നാളത്തെ ചടങ്ങിൽ പങ്കെടുക്കും.ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഐസിബി ടാലെന്റ് ഫെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ചാണ് ഈ പരിപാടി നടക്കുന്നത്.മിയ, സിദ്ധീക്ക് ,ധർമജൻ,വരദ ,മിഥുൻ രമേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.ക്രിസ്തുമസിന് ഈ ചിത്രം റിലീസാകുന്നത്.
ഈ ചിത്രത്തിൽ നമിത പ്രമോദിന്റെ സഹോദരിയായാണ് അനഘ എത്തുന്നത്. കല്ലു എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന അനഘ എസ് ലാൽ ബഹറിനിലെ കലാമത്സരങ്ങളിലും, സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. ഇന്ത്യൻ സ്കൂളിൽ 11-ആം ക്ളാസ്സ് വിദ്യാർഥിനിയായ അനഘ മൂന്നര വയസ്സു മുതലാണ് നൃത്തപഠനം ആരംഭിച്ചത്.ഈ സിനിമയിലൂടെ തുടക്കം കുറിക്കുന്ന അനഘ മലയാള സിനിമയിലെ മികച്ച നടിയായി മാറുമെന്നാണ് ബഹ്റൈനിലെ ഭൂരിഭാഗം മലയാളികളുടെയും പ്രതീക്ഷ.